Your Image Description Your Image Description

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് സെക്കൻഡ് ബിഎഡ് കോളേജിൽ നിന്നും sc st ഫണ്ട് തിരിമറി നടത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ക്ലർക്ക് അനിൽ ഇ ടി സി യെ കോളേജിൽ നിന്നും പുറത്താക്കി .

മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിങ് കമ്മിറ്റി അംഗമാണ് അനിൽ ഇ ടി സി . ഇയാളെ കൂടാതെ പ്രിൻസിപ്പൽ ആയിരുന്ന റോയിയെ ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു .

1995 ൽ കോളേജ് തുടങ്ങിയ കാലം മുതൽ അനിൽ ഇ ടി സിയായിരുന്നു ഇവിടുത്തെ പീയൂൺ . അന്ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ നിന്നും വിരമിച്ച ഫാ വി വർഗീസായിരുന്നു പ്രിൻസിപ്പൽ . അദ്ദേഹം മാറിയതിന് ശേഷമാണ് റോയി പ്രിൻസിപ്പലായി ചുമതലയേറ്റത് . അനിൽ ഇ ടി സി ക്ലർക്കാവുകയും ചെയ്തു.

ഈ കോളേജിലെ മുഴുവൻ സാമ്പത്തീക ഇടപാടുകളും നടത്തിയിരുന്നത് , പ്യുൺ ആയിരുന്നപ്പോഴും ക്ലർക്കായിരുന്നപ്പോഴും അനിൽ ഇ ടി സിയായിരുന്നു . കഴിഞ്ഞ കുറച്ചു നാല് വർഷങ്ങൾക്ക് മുൻപ് വരെയും ഈ കോളേജിൽ മുഴുവൻ സീറ്റുകളിലും കുട്ടികളുണ്ടെങ്കിലും കണക്കിൽ നഷ്ടത്തിലായിരുന്നു .

ചെങ്ങമനാട് ബേത്ലഹേം ആശ്രമത്തിന് കീഴിലുള്ള ഈ കോളേജിൽ ഫാ ബേബി തോമസ് സുപ്പീരിയറായി വന്നപ്പോഴാണ് കണക്കുകൾ കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത് . വരവും ചിലവും , സർക്കാർ അനുവദിക്കുന്ന ഫണ്ടുകളും ഇ എസ് ഐ , പ്രൊവിഡൻഫന്ഡ് ഇതെല്ലം കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി .

പലതിലും ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടു ,വിശദമായ അന്വഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് . മുൻ വർഷങ്ങളിൽ നഷ്ടത്തിലായിരുന്ന കോളേജ് പിന്നീടങ്ങോട്ട് ലാഭകരമായി , ഏറ്റവും കുറഞ്ഞത് 25 ലക്ഷം വരെ ഓരോ വർഷവും നീക്കിയിരിപ്പ് ഉണ്ടായി . ഏകദേശം ഇരുപത്തിയഞ്ചു വർഷത്തോളം നഷ്ടത്തിലായ കോളേജാണ് ഒരു സുപ്രഭാതത്തിൽ ലാഭത്തിലായത് .

ക്രമക്കേട് കണ്ടുപിടിച്ചപ്പോൾ തന്നെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു , ആ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തി . അറസ്റ്റ് ചെയ്യാതിരിക്കാൻ ജാമ്യത്തിനായി അനിലും റോയിയും ഹൈക്കോടതിയിൽ വരെ പോയി , മുൻ‌കൂർ ജാമ്യം കിട്ടിയതുകൊണ്ട് അറസ്റ്റ് ചെയ്തില്ല .

പോലീസ് അന്വഷണ റിപ്പോർട്ട് സമർപ്പിച്ചു . കോടതിയിൽ പോലീസ് അന്വഷണ റിപ്പോർട്ടിൽ തൃപ്തിയാകാഞ്ഞു കോളേജ് അധികൃതർ എസ്പിയ്ക്ക് പരാതി കൊടുത്തു . അതിന്റെ അന്വഷണം നടക്കുകയാണ് . വിവരവകാശപ്രകാരം അതിന്റെ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട് . അതൊന്ന് കാണൂ .

ഇപ്പോൾ ഇയാൾ അടൂർ ഭദ്രാസനത്തിലെ സഭയുടെ ബി എഡ് കോളേജിന്റെ ചുമതല വഹിക്കുകയാണ് , അടൂർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത അപ്രേം തിരുമേനിയുടെ ചങ്കാണ് . അനിലിനൊരു അപകടം വന്നപ്പോൾ അപ്രേം തിരുമേനി മനസ്സലിവ് കാണിച്ചു കൂടെ നിറുത്തിയതിൽ വിശ്വാസികൾക്ക് സന്തോഷമായി .

Leave a Reply

Your email address will not be published. Required fields are marked *