Your Image Description Your Image Description

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ഉടൻ. ഇന്നോ നാളെയോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ വ്യക്തമായ സന്ദേശം കെപിസിസി അധ്യക്ഷൻ കെ.സുധാകരനു പാർട്ടി ഹൈക്കമാൻഡ് കൈമാറി.

റോജി എം.ജോൺ എംഎൽഎയുടെ പേരും ഉയർന്നെങ്കിലും ആന്റോ ആന്റണിയോ സണ്ണി ജോസഫ് എംഎൽഎയോ പ്രസിഡന്റ് ആയേക്കും , ഇതിൽ ആന്റോ ആന്റണിക്കാണ് സാധ്യത . നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴിൽ വേണമെന്ന ധാരണയിലാണ് നേതൃത്വത്തിന്റെ നീക്കങ്ങൾ .

ഇന്നലെ വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയ സുധാകരനോട് ഖർഗെയും രാഹുൽ ഗാന്ധിയും നേതൃമാറ്റത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു . സുധാകരനെ പ്രവർത്തകസമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തുന്നതിനും ധാരണയായി .

പദവിയിൽ നിന്നു മാറ്റുന്ന കാര്യത്തിൽ സുധാകരന്റെ അടുത്ത അനുയായികൾക്ക് അമർഷമുണ്ട്. ഇതു പരസ്യ പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാൻ സുധാകരനെ കൂടി അനുനയിപ്പിച്ചും വിശ്വാസത്തിലെടുത്തുമുള്ള നേതൃമാറ്റമാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.

ഇന്നലത്തെ കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരനെ യാത്രയാക്കാൻ ഖർഗെ ഒപ്പം വസതിക്കു പുറത്തേക്കുവന്നതും അസാധാരണ കാഴ്ചയായി. അധ്യക്ഷപദവിയിലെ മാറ്റം ചർച്ചയായില്ലെന്നാണ് സുധാകരന്റെ അടുപ്പക്കാർ നൽകുന്ന വിശദീകരണം.

സുധാകരനെ പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കുമ്പോൾ രമേശ് ചെന്നിത്തലക്കൊപ്പമാകും . അതിൽ തൃപതനാകാൻ സമ്മർദ്ധമുണ്ട് . തൃപ്തനായില്ലെങ്കിൽ ഒന്നും കിട്ടാതെ വരും . ഏതായാലും ഇന്ന് വൈകിട്ടോ , നാളെയോ പ്രഖ്യാപനമുണ്ടായേക്കും .

ഒരു ക്രൈസ്തവ സമുദായത്തിലെ ആളിനെ വേണം കെ പി സി സി അധ്യക്ഷനായി വയ്ക്കാണെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം . അതനുസരിച്ചുള്ള കൂടിയാലോചനകളിലാണ് ആന്റോ ആന്റണിയിലേയ്ക്കും സണ്ണി ജോസഫിലേയ്ക്കും എത്തിയത് .

കേരളത്തിലെ ക്രൈസ്തവർ കോൺഗ്രസ്സിൽ നിന്നും അകന്നുപോകുന്നുവെന്നുള്ള യാഥാർഥ്യം മനസ്സിലാക്കിയാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത് . ആന്റോ ആന്റണിയും സണ്ണി ജോസഫും സീറോമലബാറുകാരാണ്.

അവരിൽ ആരുവന്നാലും ക്രൈസ്തവ സഭകളുമായി യോജിച്ചു പോകും , എല്ലാ സഭകളുമായും ചേർന്നുപോകും . വരുന്ന പഞ്ചായത്ത് , നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ അതിന്റെ ഗുണം ലഭിക്കും , ഏതായാലും കാത്തിരിക്കാം .

Leave a Reply

Your email address will not be published. Required fields are marked *