Your Image Description Your Image Description

സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ എറണാകുളം ബസലിക്കയിൽ ഒരു രക്തപ്പുഴ ഒഴിവായി . ദൈവം തക്ക സമയത്ത് പ്രവർത്തിച്ചതിന്റെ ഭലമായി ഒരു വൈദീകന്റെ കൊലപാതക കൊട്ടേഷൻ തന്നെ പൊളിഞ്ഞടുങ്ങി .

നീതിയ്ക്കും നിയമത്തിനും വേണ്ടി മാത്രമല്ല , സഭയെ നെഞ്ചിലേറ്റി സഭ ഏൽപ്പിക്കുന്ന ദൗത്യം കൃത്യമായി പാലിക്കുന്ന തര്യൻ ഞാളിയത്തച്ചൻ തല നാരിഴയ്ക്കാണ് രക്ഷപെട്ടത് . അതിന്റെ സാക്ഷ്യം ഒന്ന് കേൾക്കാം ,

കേട്ടല്ലോ , ഈ സെക്യൂരിറ്റിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ ഞെട്ടിപ്പോയി , ഇങ്ങനെയും ക്രൂരത ഒരു വൈദീകനോട് കാണിക്കുമോ ? ഞാളിയത്തച്ചൻ അനാവശ്യമായി ഒരുകാര്യത്തിലും ഇടപെടുന്നയാളല്ല , ആരോടും മുഖം കരുത്ത് സംസാരിക്കുകപോലുമില്ല അങ്ങനെയുള്ള ഈ സീനിയർ വൈദീകനെ എങ്ങനെ വകവരുത്താൻ മനസ്സ് തോന്നി ?

ബസലിക്കയിൽ ഇങ്ങനെയൊരു സംഭാവമുണ്ടാക്കി എന്നെന്നേയ്ക്കും അടപ്പിക്കാനാണോ വിമതരുടെ ലക്‌ഷ്യം ? ബസലിക്കയിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ വിമതപക്ഷത്തുള്ളു , 98 ശതമാനം ഇടവകക്കാരും സഭയോടൊപ്പം ചേർന്ന് നിൽക്കുന്നവരാണ് , അവർക്ക് ആത്മീയഭക്ഷണം കിട്ടണം .

ഇത് മനസ്സിലാക്കിയത് ഞാളിയത്തച്ചൻ ഭാവന സന്ദർശനം നടത്തിയപ്പോഴാണ് , ഇതുവരെ എഴുന്നൂറിലധികം ഇടവകക്കാരുടെ ഭവനങ്ങൾ സന്ദർശിച്ചു കഴിഞ്ഞു , അവരെല്ലാം പറഞ്ഞത് , ഞങ്ങൾക്ക് സഭ തീരുമാനിച്ച കുർബാന മതിയെന്നാണ് .

ഞാളിയത്തച്ചൻ വിമതന്മാരെ പൊളിച്ചടുക്കുമെന്നുള്ള ധാരണയിലാണ് അദ്ദേഹത്തെ തീർത്തുകളയാൻ ശ്രമിച്ചത് . ദൈവത്തിന്റെ കാരുണ്യം കൊണ്ട് രക്ഷപെട്ടു . ഇതിനെതിരെ ശക്തമായ നടപടി സഭ സ്വീകരിക്കണം , എന്റെ അറിവ് ശരിയാണെങ്കിൽ കമ്മീഷന്റെ മുന്നിൽ പരാതി എത്തിയിരുന്നു , പക്ഷെ കമ്മീഷൻ അനങ്ങിയിട്ടില്ല , പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തു , ആ പരാതിയിലും സ്വതീനവും സമ്മർദ്ദവും അടയിരിക്കുകയാണ് ,

അതുകൊണ്ട് തന്നെ ഇത് വിശ്വാസികളറിയണം , നാളെ ഞാളിയത്തച്ചന് എന്തെങ്കിലും സംഭവിച്ചാൽ കൊട്ടേഷൻ നൽകിയവരെ തിരിച്ചറിയണം . അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .

Leave a Reply

Your email address will not be published. Required fields are marked *