Your Image Description Your Image Description

ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. അത് കുടിച്ച മതിയാവു. അല്ലാതെ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞിട്ട് ഇത് ഞങ്ങളല്ല ചെയ്തത്. ഞങ്ങൾ ചെയ്യുന്നത് ഇങ്ങനെയല്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? കോൺഗ്രെസ്സുകാർ ഇപ്പോൾ ചെയുന്നത് ഇങ്ങനെയാണ്. പറ്റാവുന്നിടത്തോളം കയ്യിട്ടു വാരി. ആ സമയങ്ങളിലൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പക്ഷെ ചെയ്തതിനുള്ള പണി കിട്ടി തുടങ്ങിയപ്പോൾ പതുക്കെ അതിൽ നിന്നും ഊരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡൽഹി കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇരുനേതാക്കൾക്കും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ അയ്യായിരം കോടിയുടെ ക്രമക്കേടാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ ഡിയെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയുമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. .കോൺഗ്രസിന്റെ ചരിത്രംപോലെ തന്നെ അധികാര വടംവലിയുടെയും, ഗ്രൂപ്പിസത്തിന്റെയും ചരിത്രമാണ് നാഷണൽ ഹെറാൾഡിന്റെതും. ഇന്ദിരാക്കാലത്തെ വ്യക്തിപൂജയും, അടിയന്തരാവസ്ഥക്കാലത്തെ പ്രശ്നങ്ങളുമൊക്കെ നേരത്തെയും ചർച്ചയായതാണ്. അടിയന്തരാവസ്ഥക്കുശേഷം, 30 വർഷം തുടർച്ചയായി എഡിറ്ററായിരുന്ന, ചലപതി റാവുവിനെ പുറത്താക്കി, സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ, കുപ്രസിദ്ധനായ യശ്പാൽ കപൂർ പത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമെല്ലാം ചരിത്രം. പത്രം നിന്നെങ്കിലും രാജ്യത്തിന്റെ കണ്ണായ ഭാഗത്തായി അവർക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇത് സ്വന്തമാക്കാൻ ഗാന്ധികുടുംബം ഗൂഢാലോചന നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ആറാം തമ്പുരാൻ സിനിമയിലെ, കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ ഒരു കമ്പനി തട്ടിക്കൂട്ടുകയാണ് അവർ അതിന് ചെയ്തത്. ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കമ്പനി രൂപീകരിച്ച് ഏറ്റെടുക്കയായിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റിൽ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. ഇരുവർക്കും ചേർന്ന് 38 % ഷെയർ. വിശ്വസ്തനായ മോത്തിലാൽ വോറയ്ക്ക് 12%, ഷെയർ. കുടുംബ സുഹൃത്തുക്കളായ സുമൻ ദുബെ, സാം പിട്രോഡ എന്നിവരേയും ഓഹരി നൽകി പുതിയ കമ്പനിയുടെ ഡയറക്ടർമാരാക്കി. അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടിൽ വെച്ച് ഈ കമ്പനി ഡയറക്ടർമാർ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി. അസ്സോസ്സിയേറ്റഡ് ജേർണൽ കോൺഗ്രസ് പാർട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ യംഗ് ഇന്ത്യ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. കാലാകാലങ്ങളിൽ കോൺഗ്രസ് പാർട്ടി കടമായി സ്ഥാപനത്തിന് പണം നൽകിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഏതെങ്കിലും കമ്പനികൾക്കോ പ്രസ്ഥാനങ്ങൾക്കോ പണം കടം നൽകാൻ കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം. കടം കൊടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. അന്ന് കോൺഗ്രസ് പാർട്ടി ഖജാൻജിയായിരുന്ന മോത്തിലാൽ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേർണലിന്റെ ചെർമാനും മാനേജിംഗ് ഡയറക്ടറും. ഈ ഏറ്റെടുക്കലും കോടതിയിൽ പൊട്ടി. വിചിത്രമായ ഈ പ്രമേയം വായിച്ച ജഡ്ജിമാർ ചോദിച്ചു; ’90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപിൽ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തപ്പിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *