Your Image Description Your Image Description

എല്ലാവർക്കും എന്റെ നമസ്കരണം. ഒരിക്കൽക്കൂടി ശ്രീ അനന്ത പദ്മനാഭന്റെ മണ്ണിലേക്ക് വരൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത് പോലും. അദ്ദേഹം സ്റ്റേജിലേക്ക് കടന്നു വന്നപ്പോൾ ആദ്യം കൈകൊടുത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആയിട്ടുള്ള രാജീവ് ചന്ദ്ര ശേഖറിനായിരുന്നു . ഖ്‌അത്രത്തോളം പ്രാധാന്യം അദ്ദേഹത്തിന് ഉണ്ട് എന്നുള്ളത് മനസിലാക്കണം, രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയ അന്ന് മുതൽ തുടങ്ങിയതാണ് കോൺഗ്രസും സിപിഎംഎമ്മും അദ്ദേഹത്തെ ലഷ്യം വെച്ചുള്ള ട്രോളുകളും മറ്റും. ശ്രീ രാജീവ് ചന്ദ്രശേഖർജി മുൻകേന്ദ്ര മന്ത്രി ആണ്.പ്രധാനമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. സ്വാഭാവികമായും കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രിയോടൊപ്പം സംസ്ഥാന അധ്യക്ഷനേയും കൂട്ടും. അത് സ്വാഭാവികം തന്നെയാണ്. ഇതിൽ ഇപ്പോൾ ഏറ്റവും പ്രേഷണം ശ്രീ റിയാസിനായിരുന്നു. ഒന്ന് മാത്രം ചോദിച്ചു കൊള്ളട്ടെ മരുമകൻ റിയാസേ . താങ്കൾ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നല്ലോ… പക്ഷെ ആ ഫോട്ടോയുടെ അങ്ങേയറ്റത്തിരിക്കുന്ന മേഡം ഏതു വകുപ്പിന്റെ മന്ത്രിയാണ് സാർ ? ശ്രീ രാജീവ് ചന്ദ്രശേഖർജി മുൻകേന്ദ്ര മന്ത്രി ആണ്.പ്രധാനമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. സ്വാഭാവികമായും കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രിയോടൊപ്പം സംസ്ഥാന അധ്യക്ഷനേയും കൂട്ടും….
പക്ഷേ അതേ വേദിയിലേക്ക് മുഖ്യമന്ത്രിയുടെ ഭാര്യയെ, തൻ്റെ ഭാര്യമാതാവിനെ കൂടി ക്ഷണിക്കാത്തതിൽ പിണങ്ങി FB പോസ്റ്റ് ഇടണമെങ്കിൽ മിസ്റ്റർ മരുമോന് ചില്ലറ ഉളുപ്പില്ലായ്മയൊന്നും പോരാ. അമ്മായിയപ്പനും,മരുമോനും പിന്നെ ബന്ധുക്കളെല്ലാം കേറി സ്റ്റേജിൽ ഇരിക്കാൻ ഇത് നിങ്ങളുടെ നിങ്ങളുടെ വീടിൻ്റെ പാലുകാച്ചലൊന്നുമല്ലല്ലോ. അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിന്റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ Rajeev Chandrasekhar ജി വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്. താങ്കളുടെ ഭാര്യയുടെ മകൻ അപ്പൂപ്പന്റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നത്. താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തിലും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോ? ആദ്യം സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്‌ക്ക് നിർത്തു. എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം.
കേരളത്തിന്റെ അഭിമാന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട തുറമുഖം രാജ്യത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. മന്ത്രിമാരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ സന്നിഹിതനായിരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവും പരിഹാസവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് റിയാസ്. വേദിയിൽ തനിച്ചിരുന്ന് മുദ്യാവാക്യം വിളിക്കുന്ന രാജീവ് ചന്ദ്രശേഖരിനെ ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. ധനകാര്യമന്ത്രി ഉൾപ്പെടെ സംസ്താന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർ സദസിലിരിക്കുകയാണ്. അപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രമായ ഒരാൾ ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്റ്റേജിൽ വന്നിരുന്ന് മുദ്രാവാക്യം വിളിക്കുക എന്ന് പറയുന്നത് അൽപ്പത്തരമല്ലേ എന്നാണ് മുഹമ്മദ് റിയാസ് പറ‍ഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപ്പെട്ടാണ് അദ്ദേഹം വേദിയിൽ ഇരിക്കാൻ അവസരം നൽകിയിരിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ എന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അൽപ്പത്തരമായിട്ടാണ് മലയാളി വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘടാനത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ വേദിയിൽ വന്നിരുന്ന രാജീവ് ചന്ദ്രശേഖർ സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കൊപ്പം മുദ്യാവാക്യം വിളിക്കുന്നതിനെതിരെയാണ് മുഹമ്മദ് റിയാസ് പരിഹസിച്ചത്. പക്ഷെ സർക്കാർ പരിപാടിക്ക് ഭാര്യയെയും കൊച്ചുമകനെയും മകളെയും ഒക്കെ കൊണ്ട് പോകുന്ന അത്ര അല്പത്തരം ആണോ ഇത് എന്ന് ചോദിച്ചു പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *