Your Image Description Your Image Description
Your Image Alt Text

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് ഇനി ലഗേജിനെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കണ്ട. യാത്രാ നടപടി എളുപ്പമാക്കാന്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ എന്ന പുതിയ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, യാത്രാനുഭവം വര്‍ധിപ്പിക്കുക, എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക, എയര്‍പോര്‍ട്ടുകളിലേക്ക് ലഗേജ് കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ലഗേജ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും. സൗദിയിലെ മുഴുവന്‍ വിമാനത്താവളങ്ങള്‍ വഴിയും യാത്ര നടത്തുന്നവര്‍ക്ക് ഈ സേവനം ലഭ്യമാകും. സൗദിയിലെ എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രക്കാര്‍ക്ക് താമസസ്ഥലങ്ങളിലിരുന്ന് ലഗേജ് ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. യാത്രക്കാര്‍ക്ക് ബാഗേജിന്റെ ഭാരമോ ചെക്ക് ഇന്‍ നടപടികളുടെ ആശങ്കകളോ ഇല്ലാതെ കൈയ്യും വീശി നേരെ വിമാനത്താവളത്തിലേക്ക് പോകാനാവും. ഈ സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന വിമാന കമ്പനിയില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂകയുള്ളു.

 

Leave a Reply

Your email address will not be published. Required fields are marked *