Your Image Description Your Image Description

തിയറ്ററുകളിൽ തുടരും സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ കൊണ്ടാട്ടം സോം​ഗ് യുട്യൂബിൽ ട്രെന്റിം​ഗ്. കഴിഞ്ഞ രണ്ട് ദിവസമായി ​ഗാനം ട്രെന്റിങ്ങിൽ ഒന്നാമതാണ് ഉള്ളത്. ജേക്സ് ബിജോയ് ആണ് സം​ഗീതം. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും തകർത്താടിയ ​ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തും കഴിഞ്ഞു.

അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. മോഹന്‍ലാലിന്‍‌റെ 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ഇത്. മലയാള സിനിമയെ സംബന്ധിച്ച് ഈ ക്ലബ്ബില്‍ എത്തുന്ന 11-ാം ചിത്രവും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *