Your Image Description Your Image Description

പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് കൈതി 2. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ചത് കൈതിയാണ്. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതാണ് ആകര്‍ഷണവും. കൈതി 2  ആയിരിക്കും അടുത്ത സിനിമ എന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

സാം സി എസാകും സംഗീത സംവിധായകൻ എന്ന അപ്‍ഡേറ്റും നേരത്തെ ചര്‍ച്ചയായിരുന്നു. സാം സി എസ്സായിരുന്നു കൈതിയുടെയും സംഗീതം ഒരുക്കിയത്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തി പേരെടുത്ത ഒരു ഹിറ്റ് ചിത്രമാണ് കൈതി.സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും വേഷമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *