Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ റൺവേട്ടക്കാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി സൂര്യകുമാർ യാദവ്. രാജസ്ഥാൻ റോയൽസിനെതിരെ 23 പന്തിൽ പുറത്താകാതെ 48 റൺസ് നേടിയാണ് സൂര്യ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

സീസണിൽ‌ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 467 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ 456 റൺസാണ് നേടിയത്. റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമൻ. 10 മത്സരങ്ങളിൽ നിന്ന് 443 റൺസാണ് വിരാട് നേടിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നായി 426 റൺസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളാണ് പട്ടികയിൽ നാലാമത്.


കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. റയാൻ റിക്ലത്തൺ 61, രോഹിത് ശർമ 53, സൂര്യകുമാർ യാദവ്, ​ഹാർദിക് പാണ്ഡ്യ എന്നിവർ പുറത്താകാതെ 48 റൺസ് എടുത്തു. ട്രെന്‍ഡ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നില്‍ രാജസ്ഥാന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *