Your Image Description Your Image Description

സ്കൂൾ കുട്ടികളുടെ കുഞ്ഞുകട ഉദ്ഘാടനം ചെയ്യാനെത്തി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. കല്ലുരുട്ടിയിലെ കുട്ടികളാണ് മധ്യവേനലവധിക്ക് മിഠായിക്കട തുടങ്ങിയത്. കട ഉദ്ഘാടനം ചെയ്ത ശേഷം കുരുന്നുകളുടെ കൈകളിൽ നിന്ന് എംഎൽഎ തേൻ മിഠായി വാങ്ങി അവർക്ക് തന്നെ സമ്മാനിക്കുകയും ചെയ്തു. ‘കല്ലുരുട്ടിയിലെ ലുലു മാൾ ഉദ്ഘാടനം ചെയ്തു’, എന്ന പേരിൽ എംഎൽഎ ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

കല്ലുരുട്ടി നഹാസ് സെറീൻ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിയാൻ, മുഹമ്മദ് സാമിൽ, സുഹൃത്തുക്കളായ നിജു, അനന്തു എന്നിവരാണ് കുട്ടിക്കട നടത്തുന്നത്. അഭിജിത്ത് മുരളിയാണ് ഈ കൂട്ടായ്മയ്ക്ക് പ്രചോദനമായി മുന്നിൽ നിൽക്കുന്നത്. സ്കൂൾ അടച്ചപ്പോൾ കുട്ടികൾ തന്നെയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. സമീപത്തെ ഗ്രൗണ്ടിൽ എത്തുന്ന കുട്ടികളാണ് ഇവരുടെ കസ്റ്റമേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *