Your Image Description Your Image Description

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ മൂന്ന് പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കും തുടങ്ങിയവയാണ് മൂന്ന് പരിഷ്‌കാരങ്ങള്‍.

ഇനി മുതല്‍ മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മരണ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ ഇലക്ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിക്കാനും തീരുമാനമായി. വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്‌പ്ലേ ചെയ്യും. ഇതുമൂലം പോളിങ് സ്റ്റേഷന്‍ വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.ഫോട്ടോകള്‍ കൂടുതല്‍ വ്യക്തമാകുന്ന നിലയില്‍ പ്രിന്റ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *