Your Image Description Your Image Description

നിലമ്പൂര്‍: മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. വനത്തിനുള്ളിലെ ആദിവാസി നഗറായ പുഞ്ചക്കൊല്ലി നഗറിലെ നെടുമുടിക്കാണ് (60) പരിക്കേറ്റത്. കാട്ടിനുള്ളില്‍ വെച്ചാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്. പുഞ്ചക്കൊല്ലി നഗറില്‍ വൈകീട്ട് 4.30-ഓടെയായിരുന്നു സംഭവം. ആനയുടെ ചവിട്ടേറ്റ് പരിക്കേറ്റ നെടുമുടിയെ കാടിന് പുറത്തെത്തിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *