Your Image Description Your Image Description

‌ജോലി സമയം കൂടുതലായതിനാൽ ആശുപത്രിയിലായെന്ന പരാതിയുമായി ജൂനിയർ ജീവനക്കാർ. ആഴ്ചയിൽ 110 മണിക്കൂർ വരെ തങ്ങളെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന് ജീവനക്കാർ ആരോപിച്ചു. മിൽവാക്കിയിൽ പ്രവർത്തിക്കുന്ന റോബർട്ട് ഡബ്ല്യു. ബെയർഡ് എന്ന നിക്ഷേപ ബാങ്കിലെ ജൂനിയർ ജീവനക്കാരാണ് ആരോപണമുന്നയി
ച്ചത്. ഇത് കുറഞ്ഞത് രണ്ട് പേരെങ്കിലും വയ്യാതെ ആശുപത്രിയിലാവുന്നതിന് കാരണമായി എന്നാണ് ജീവനക്കാരുടെ ആരോപണം. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അതിൽ ഒരു ജീവനക്കാരന് പാൻക്രിയാസ് തകരാറിലാണെന്ന് കണ്ടെത്തി എന്നും പറയുന്നു.

ജൂനിയർ ബാങ്കർമാർ പറയുന്നത്, തങ്ങളെ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും രാത്രി മുഴുവൻ ജോലി ചെയ്തതിന് ശേഷം ഇടവേള എടുത്തതിന് തങ്ങളെ മുകളിൽ നിന്നും ശാസിച്ചു എന്നുമാണ്. ഈ മാസം ആദ്യം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അതോടെ ഇത്തരം അനുഭവങ്ങളുടെ കഥകൾ നിരവധിപ്പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ബെയർഡിലെ ഇൻഡസ്ട്രിയൽസ് ടീമിലെ രണ്ട് മുൻ ജീവനക്കാരെ കഠിനമായ ജോലിഭാരം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടു വന്നത്. അവരിൽ ഒരാൾ അസുഖം വരുന്നതിന് മുമ്പ് തന്നെ എച്ച്ആറിൽ തന്റെ ആശങ്കകൾ അറിയിച്ചിരുന്നു. ഇയാൾക്ക് പാൻക്രിയാസിനാണ് കുഴപ്പം സംഭവിച്ചത്. ഇത് ദീർഘനേരം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്രെ.

എന്നാൽ, ആശുപത്രിയിൽ നിന്നും ഇറങ്ങിയ ജീവനക്കാരനെ പ്രൊഡക്ടിവിറ്റി പോരാ എന്ന് പറഞ്ഞ് ജോലിയിൽ നിന്നും പറഞ്ഞുവിടുകയാണ് കമ്പനി ചെയ്തത് എന്നും ആരോപണമുയരുന്നു. ജീവനക്കാർ നേരിടുന്ന ഇത്തരം കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകളുയരുന്ന സാഹചര്യത്തിൽ വലിയ ചർച്ചകളാണ് ഇതേ തുടർന്ന് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *