Your Image Description Your Image Description

ചെന്നൈ: അര്‍ഥമറിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് മനോഹരമായ പേരിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ത് നന്നായേനെ അല്ലെ. അത്തരമൊരു പദ്ധതിയുമായി വന്നിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടില്‍ നവജാത ശിശുക്കള്‍ക്ക് തമിഴ്പേരുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കുട്ടികള്‍ക്കുള്ള മനോഹരമായ തമിഴ്പേരുകളും അവയുടെ അര്‍ഥങ്ങളും വിശദമാക്കുന്ന വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. തമിഴ് ഓണ്‍ലൈന്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലാകും ഈ വെബ്സൈറ്റ് ആരംഭിക്കുക. ‘നിങ്ങളുടെ കുട്ടികള്‍ക്ക് മനോഹരമായ തമിഴ്പേരുകള്‍ തന്നെ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് എന്റെ അപേക്ഷയാണ്’ -ഇന്നലെ അണ്ണാ അറിവാളയത്തില്‍ നടന്ന സ്വകാര്യചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

കുട്ടികള്‍ക്ക് തമിഴ്പേരുകള്‍ ഇടാന്‍ പലരും ആലോചിക്കുന്നുണ്ടെങ്കിലും പേരുകളെക്കുറിച്ചും അവയുടെ അര്‍ഥങ്ങളെക്കുറിച്ചും അറിയാന്‍ തമിഴ്‌നാട്ടില്‍ ശരിയായ സംവിധാനങ്ങള്‍ ഇല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *