Your Image Description Your Image Description

തൃശൂർ: ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ആൻസി എന്ന ആശാവർക്കളുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ ഓണറേറിയമായി അയച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ താല്‍പ്പര്യപ്പെട്ട് കസേരയിട്ട് ഇരുത്തിയ മല്ലിക ആശമാരുടെ സമരത്തിന് പിന്തുണയുമായി എത്തുന്നത് തടയാന്‍ നീക്കവും നടത്തുന്നുണ്ട്.

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 81 ദിവസമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ നൽകിയാണ് നര്‍ത്തകിയും സാംസ്‌കാരിക പ്രവര്‍ത്തകയും കലാമണ്ഡലം ചാന്‍സിലറുമായ മല്ലിക സാരാഭായി എത്തിയത്. സർക്കാർ പിന്തുണക്കാൻ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മല്ലിക സാരാഭായി രംഗത്തെതുകയായിരുന്നു. ചാന്‍സിലറായാല്‍ മിണ്ടാതിരിക്കണമോ എന്ന് എന്ന് സോഷ്യല്‍ മീഡിയയില്‍ മല്ലിക കുറിച്ചു.

ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നത്. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാര്‍ക്ക് 1000 രൂപ സഹായം നല്‍കുന്ന പരിപാടിയാണ് ഇന്ന് തൃശൂരില്‍ സംഘടിപ്പിക്കുന്നത്. കവി റഫീഖ് അഹമ്മദാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കാം എന്നാണ് സംഘാടകരെ മല്ലിക സാരാഭായി അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *