Your Image Description Your Image Description

രാജ്യത്തുടനീളമുള്ള സന്ദര്‍ശകര്‍ക്കായി ഗംഗോത്രി തുറന്ന് ഉത്തരകാശി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് ഏപ്രില്‍ 30ന് ചര്‍ധാം യാത്രയ്ക്ക് ഗംഗോത്രിയില്‍ തുടക്കം കുറിച്ചത്. ഗംഗോത്രി ധാം ഭക്തര്‍ക്കായി തുറന്നുകൊടുത്താണ് ഈ വര്‍ഷത്തെ ചര്‍ധാം യാത്ര ആരംഭിക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഗംഗോത്രിക്ക് മുന്നില്‍ ഭജനകള്‍ ഏറ്റുപാടി തടിച്ചുകൂടിയത്. ഹെലിപാഡില്‍ ഹര‍സില്‍ ഇറങ്ങിയ ശേഷം ബിജെപി അംഗങ്ങള്‍ക്കൊപ്പമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഗംഗോത്രിയില്‍ എത്തിച്ചേര്‍ന്നത്.

ഗംഗോത്രി ക്ഷേത്രം മുഴുവന്‍ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഏകദേശം 15 ക്വിൻ്റല്‍ പുഷ്‌പങ്ങളിവിടെ അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവിടത്തെ ഗംഗ ആരതി ചര്‍ധാം യാത്രയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. സന്യാസിമാരുടെ വേദമന്ത്രങ്ങളോടെ രാവിലെ 10.30 ന് ശ്രീകോവില്‍ തുറന്നു. അതുകഴിഞ്ഞ് വേദിയില്‍ പരമ്പരാഗത പൂജ നടത്തി. ജനസാഗരത്തിന് മുന്നില്‍ സന്യാസിമാര്‍ ഗംഗാലാഹിരിയും ഗംഗാ സഹസ്രനാമവും വായിച്ചു. ഗംഗാമാതാവിൻ്റെ പല്ലക്ക് വഹിച്ചുള്ള ഘോഷയാത്ര രാവിലെ ഏഴരയോടെ ഭൈറോണ്‍ ഘട്ടിയില്‍ നിന്ന് പുറപ്പെടുകയും ഒന്നരമണിക്കൂറിന് ശേഷം ഗംഗോത്രിയില്‍ എത്തിച്ചേരുകയും ചെയ്‌തു.

ചര്‍ധാം യാത്ര ആരംഭിക്കുന്നതിന് മുമ്പു തന്നെ 22 ലക്ഷം പേരാണ് വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്‌തത്. ഏപ്രില്‍ 29 വൈകിട്ടോടെ 22.30 ലക്ഷത്തിലധികം ഭക്തരാണ് ചര്‍ധാം യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്‌തത്. ഇതില്‍ നാല് ലക്ഷത്തിനടുത്ത് പേര്‍ ഗംഗോത്രി മാത്രം സന്ദര്‍ശിക്കാനായി രജിസ്റ്റർ ചെയ്‌തവരാണ്. ഇതില്‍ 35,000ത്തോളം ഭക്തരാണ് യമുനോത്രി മാത്രം സന്ദര്‍ശിക്കാനായി ചൊവ്വാഴ്‌ച വൈകുന്നേരത്തൊടെ രജിസ്റ്റർ ചെയ്‌തത്.

യമുനോത്രി ഉടന്‍ ഭക്തര്‍ക്കായി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുശേഷം കേദാര്‍നാഥ് ക്ഷേത്രവും ഭക്തര്‍ക്കായി തുറന്നുകൊടുക്കും. തുടര്‍ന്ന് മെയ് 4 ന് ബദരിനാഥ് ക്ഷേത്രവും തുറക്കും. ശൈത്യക്കാലത്ത് ആറുമാസക്കാലത്തോളം ഈ ആരാധനാലയങ്ങള്‍ അടച്ചിടും. ഈ സമയത്തെ ഭക്തരെ നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *