Your Image Description Your Image Description

സ്‍മാർട്ട്‌ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാന്‍ കുറ്റവാളികൾ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്‍മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകൾ, ഹാക്കിംഗ്, സ്വകാര്യതാ ലംഘനങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യതകളും കൂടുകയാണ്.

ഇത്തരത്തിലുള്ള ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷൻ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തിൽ പരിശോധിക്കാനും അത് ഒഴിവാക്കാനും ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

പല ആപ്പുകൾക്കും സ്‍മാർട്ട്‌ഫോണിലെ ലൊക്കേഷനിലേക്ക് ആക്‌സസ് ഉണ്ട്. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ആരാണ് നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താൻ ഒരു ചെറിയ സെറ്റിംഗ്‍സ് നിങ്ങളെ സഹായിക്കും. ഇതിനായി, ആദ്യം നിങ്ങളുടെ സ്‍മാർട്ട്‌ഫോണിന്‍റെ സെറ്റിംഗ്‍സിലേക്ക് പോകുക. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഗൂഗിൾ ഓപ്ഷൻ കാണാൻ കഴിയും. ഗൂഗിൾ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യുക.

ഇവിടെ നിങ്ങൾക്ക് ‘നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്ന ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്യുക. ഗൂഗിൾ അക്കൗണ്ടിൽ ‘പീപ്പിൾ ആൻഡ് ഷെയറിംഗ്’ ഓപ്ഷൻ കാണാം. ഇവിടെ നിങ്ങൾ ലൊക്കേഷൻ പങ്കിടലിൽ ടാപ്പ് ചെയ്യണം. ലൊക്കേഷൻ ഷെയറിംഗിൽ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

അതേസമയം ഏത് ആപ്പാണ് നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഇതിനായി നിങ്ങളുടെ സ്‍മാർട്ട്‌ഫോണിന്‍റെ സെറ്റിംഗ്‍സിലേക്ക് പോയി ലൊക്കേഷൻ ഓപ്ഷനിലെ ആപ്പ് പെർമിഷനുകളിൽ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുമതിയുള്ള ആപ്പുകളുടെ ഒരു ലിസ്റ്റ് ഇവിടെ കാണാം. ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം ആക്‌സസ് അനുവദിക്കണോ, നിരസിക്കണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *