Your Image Description Your Image Description

ഡൽ​ഹി: ഐ​എ​ൻ​എ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു​ള്ള ഡ​ൽ​ഹി ഹാ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം.ബുധനാഴ്ച വൈകുന്നേരം വൻ തീപിടുത്തമുണ്ടായത്. 30 ൽ ​ഏ​റെ സ്റ്റാ​ളു​ക​ൾ ക​ത്തി ന​ശി​ച്ചു.നിരവധി ഭക്ഷണശാലകൾക്കും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി.

രാത്രി 8.55 ഓടെയുണ്ടായ തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.പോലീസ് സ്ഥലയത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *