Your Image Description Your Image Description

പട്ടികവര്‍ഗ ഉന്നതികളിലെ കുട്ടികള്‍ക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘സൃഷ്ടി’ ദ്വിദിന വേനലവധിക്കാല ക്യാമ്പിന് ചെമ്പുകടവ് ഗവ. യുപി സ്‌കൂളില്‍ തുടക്കമായി. ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സലീഷ് അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ടി ആന്‍സി, വാര്‍ഡ് മെമ്പര്‍ വനജ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ചെമ്പുകടവ് ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സുരേഷ്, ജില്ലാ ആസാദ് സേന കോഓഡിനേറ്റര്‍ ലിജോ ജോസഫ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രൊജക്ട് കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍ ഇ നന്ദന എന്നിവര്‍ സംബന്ധിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, അഡോറ, പട്ടികവര്‍ഗ വകുപ്പ്, ആസാദ് സേന എന്നിവയുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെണ്ടക്കാംപൊയില്‍, തേക്കുംതോട്ടം, കോഴിക്കാടന്‍ ചാല്‍, ചെമ്പുകടവ് ഉന്നതികളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സെഷനുകള്‍ക്ക് ശിവാസ് നടേരി, ശില്‍പ, ഷാജി, ഷംന, പി പി മാഷിദ, എ പി അര്‍ഷിദ, രജിയ ഷെറിന്‍, ഡോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. ബുധനാഴ്ച വൈകീട്ട് മജീഷ്യന്‍ മലയില്‍ ഹംസയുടെ മാജിക് ഷോയും അരങ്ങേറും. ജില്ല കളക്ടറുടെ ഇന്റേണ്‍സാണ് പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്നത്. ക്യാമ്പ് ബുധനാഴ്ച വൈകീട്ട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *