Your Image Description Your Image Description

കേരള ജല അതോറിറ്റി നഗരസഞ്ചയം പദ്ധതിയുടെ ഭാഗമായി വഴയിലയില്‍ സ്ഥാപിക്കുന്ന ബൂസ്റ്റര്‍ പമ്പിന്റെയും പമ്പ് ഹൗസിന്റെയും നിര്‍മാണം ആരംഭിച്ചു.  എല്ലാ ഘട്ടത്തിലും കൃത്യമായ ധാരണയോടെ പ്രവര്‍ത്തനം നടക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഴ്ച തോറും വിശകലന യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തണം. വഴയിലയില്‍ നിന്ന് കല്ലയം ഉപരിതല ജല സംഭരണിയിലേയ്ക്ക് വെള്ളം   എത്തിക്കുന്നതിനായാണ് വഴയില കെപ്‌കൊ കോമ്പോണ്ടില്‍ ബൂസ്റ്റര്‍ പമ്പ് സ്ഥാപിക്കുന്നത്.

കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി കേരള ജല അതോറിറ്റി നഗര സഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ, തണ്ണീര്‍പൊയ്ക എന്നീ സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി മയിലാടും പാറയില്‍ ഒരു ലക്ഷം ലിറ്റര്‍  സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി സ്ഥാപിച്ചിരുന്നു.

കരകുളം പഞ്ചായത്തിലെ ജലലഭ്യത വര്‍ധിപ്പിക്കുന്നതിന് നഗരസഞ്ചയം പദ്ധതി പ്രകാരം രണ്ട് പദ്ധതികളിലായി 12.28 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ചടങ്ങില്‍  കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, മെമ്പര്‍ വി.രാജീവ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോജ് തുടങ്ങിയവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *