Your Image Description Your Image Description
Your Image Alt Text

ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകോപനപരമായ പ്രസ്താവനകൾ പാടില്ലെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ശ്രീരാമ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ മാത്രം സംസാരിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 22നാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്. രാജ്യമാകെ വിപുലമായ പരിപാടികളാണ് പ്രതിഷ്ഠാ ദിവസം ഒരുക്കിയിരിക്കുന്നത്. ചടങ്ങ് ദേശീയ ഉത്സവം എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *