Your Image Description Your Image Description

ഹരിപ്പാട്: ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. പത്ത് പേർക്ക് കടിയേറ്റു. ഹരിപ്പാട് മുതുകുളത്താണ് പത്തുപേർക്ക് തെരുവു നായയുടെ കടിയേറ്റത്. മുതുകുളം തെക്ക് തുളസിത്തറയിൽ 42 കാരിയായ ശശികല, തിക്കോയിക്കൽ 58 കാരനായ ശശി, സഞ്ജു ഭവനത്തിൽ 58 കാരനായ സുരേന്ദ്രൻ, തുളസിത്തറയിൽ 35 കാരിയായ ശ്രീകല, ഗോകുലത്തിൽ 51 കാരിയായ ഗീത, ചേലിപ്പിളളിൽ 36 കാരിയായ സുചിത്ര, ഈരിയ്ക്കൽ 58 കാരിയായ ഷീല, തഴേശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 65 കാരിയായ പൊന്നമ്മ, മനുനിവാസിൽ 56 കാരിയായ തുളസി, മുതുകുളം വടക്ക് ശശീന്ദ്രഭവനത്തിൽ 55 കാരിയായ ഗീത എന്നിവർക്കാണ് കടിയേറ്റത്.

ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. വെങ്ങാലിൽ സുനിലിന്റെ ഒരുമാസം പ്രായമുളള കാളക്കിടാവിനെയും നായ ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നായ ആക്രമണം തുടങ്ങിയത്. ഹൈസ്‌കൂൾ മുക്കിനും പരിസരത്തും, ഷാപ്പുമുക്കിനു വടക്കുഭാഗത്തുമായി ഓടിനടന്നു കടിക്കുകയായിരുന്നു. റോഡിലൂടെ പോയവരും വീടിനു മുൻപിലും നിന്നവരാണ് കടിയേറ്റവരിലധികവും.

Leave a Reply

Your email address will not be published. Required fields are marked *