Your Image Description Your Image Description

കെ-ഡിസ്‌ക് – സ്‌ട്രൈഡ് അസിസ്റ്റീവ് ഡിസൈനത്തോൺ 2025 ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റും (https://stridedesignathon.ieee-link.org/) സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സാമൂഹികജ്ഞാനവും സാങ്കേതിക മികവും ഒരുമിപ്പിച്ച് ഭിന്നശേഷി വിഭാഗത്തിലെ ജനങ്ങൾക്കായി  അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്‌നിറ്റീവ് ഡിവൈസുകൾ രൂപകൽപന ചെയ്യുന്നതിനുള്ള നൂതനാശയങ്ങൾ ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് STRIDE (സോഷ്യൽ ടെക്‌നോളജി & റിസർച്ച് ഫോർ ഇൻക്ലൂസീവ് ഡിസൈൻ എക്‌സലൻസ്).

കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള സ്റ്റാർട്ടപ്പ് മിഷൻ സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *