Your Image Description Your Image Description

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെൻസസ് നടപ്പാക്കുന്നത് ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ. പൊതു സെൻസസിനൊപ്പമാണ് ജാതി സെൻസസും എടുക്കുന്നത്. ജാതിതിരിച്ച് ആളുകളുടെ എണ്ണമെടുക്കുന്നതാണ് ജാതി സെൻസസ്. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാകും ജാതി സെൻസസിലൂടെ പുറത്തുവരുന്ന വിവരങ്ങൾ. പിന്നാക്ക സമൂഹങ്ങളുടെ യഥാർഥ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ ജാതി സെൻസസ് സഹായകമാകും.

ലളിതമായി പറഞ്ഞാല്‍, ജാതിതിരിച്ച് ആളുകളുടെ എണ്ണമെടുക്കുകയാണ് ജാതി സെൻസസ്. കേവലം എണ്ണം എന്നതല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണ് അത്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും.

ജാതി സെൻസസിലൂടെ പുറത്തുവരുന്ന വിവരങ്ങൾ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തും. പിന്നാക്ക സമൂഹങ്ങളുടെ യഥാർഥ അവസ്ഥ എന്താണ്, അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പുറത്തെത്തും. ഇത്, സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ സാമൂഹിക നീതിയുടെ പ്രതിഫലനമാകും.

ബ്രിട്ടീഷ് ഇന്ത്യയിൽ 1931വരെ ജാതി സെൻസസ് നടന്നിട്ടുണ്ട്. 1955ലെ കാകാ കലേക്കർ കമീഷൻ സർക്കാറിനു മുമ്പാകെവെച്ച ശിപാർശകളിൽ ആദ്യേത്തത് 1961 മുതൽ ജാതി സെൻസസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാൽ, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എൺപതുകളിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ജാതി സെൻസസ് എന്നത് വീണ്ടും സജീവ ചർച്ചാവിഷയമായി. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്നപേരിൽ അത് നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

എന്തുകൊണ്ട് ജാതി സെൻസസിനെ ചിലർ എതിർക്കുന്നു
ജാ​തിര​ഹി​ത ഭാ​ര​തീ​യ സ​മൂ​ഹ​മാ​ണ്​ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന വി​ശദീ​ക​ര​ണ​മാ​ണ്​ ജാതി സെൻസസ് എന്ന വാദം ഉയരുമ്പോഴെല്ലാം ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്നവർ നൽകിയിട്ടുള്ളത്. ഭാ​ര​ത​ത്തി​ലെ ജ​ന​ങ്ങ​ളെ​ല്ലാം ഭാ​ര​തീ​യ​രാ​ണെ​ന്ന നി​ല​പാ​ട്​ ഹി​ന്ദു​ത്വ പ്ര​സ്​​ഥാ​ന​ത്തി​​ന്‍റെ ന​​ട്ടെ​ല്ലാ​യ ആ​ർ.​എ​സ്.​എ​സ്​ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പു​തി​യ സെ​ൻ​സ​സി​ലൂ​ടെ മ​റ്റു പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക്​ ക​ൺ​മു​മ്പാ​കെ വ​ന്നാ​ൽ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​വി​സു​ക​ളി​ലെ സ​വ​ർ​ണ കു​ത്ത​ക അ​നി​ഷേ​ധ്യ​മാ​യി വെളിപ്പെടും. ജ​ന​സം​ഖ്യാ​പ​ര​മാ​യി ഇ​ന്ത്യ​യി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​െ​ൻ​റ ന​ഗ്​​ന​മാ​യ ചി​ത്രം തെ​ളി​യും. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന കടുത്ത സാമൂഹിക അനീതി പകൽ പോലെ പുറത്താവുകയും ചെയ്യും. കൂ​ടാ​തെ, പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും ചി​ല ജാ​തി​ക​ൾ പി​ടി​ച്ചു​വാ​ങ്ങി​യ അ​മി​ത പ്രാ​തി​നി​ധ്യ​വും ശ​ക്​​ത​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടും.

Leave a Reply

Your email address will not be published. Required fields are marked *