Your Image Description Your Image Description

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളില്‍ ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്സ്, വിദ്യാഭ്യാസ യോഗ്യത- ചുരുങ്ങിയത് എസ്.എസ്.എല്‍.സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. മുന്‍പ് ഡയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 14 ഉച്ചക്ക് മൂന്ന് മണി വരെ. അപേക്ഷകരുടെ അഭിമുഖം, ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മേയ് 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ നടത്തും. എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, പ്രവ്യത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *