Your Image Description Your Image Description

മേടം: വാഹന നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം ശുഭകരമായ ചടങ്ങിൽ പങ്കെടുക്കും. പ്രധാന ജോലികൾ ഇന്ന് തന്നെ തീർക്കേണ്ടതായുണ്ട്. നിങ്ങളുടെ മനസിലെ ചിന്തകൾ മുതിർന്ന ആരോടെങ്കിലും പങ്കുവെയ്ക്കുന്നത് നല്ലതാണ്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വളരെക്കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

ഇടവം: ആരോഗ്യം മോശമാകാനിടയുണ്ട്. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കും. എന്നാൽ പങ്കാളിത്തത്തിൽ ചെയ്യുന്ന കാര്യങ്ങൾ പ്രതീക്ഷിച്ച നേട്ടം കൊണ്ടുവരില്ല. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ വഞ്ചിതരാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. പഴയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളും. മാതാപിതാക്കളെ സേവിക്കുന്നതിനായി ധാരാളം സമയം മാറ്റിവയ്ക്കും. യാത്രയ്ക്കിടെ ചില സുപ്രധാന വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

മിഥുനം: തൊഴിലിനെ കുറിച്ചോർത്ത് ആശങ്ക വർധിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള വിയോജിപ്പ് മൂലം അന്തരീക്ഷം കലുഷിതമായിരിക്കും. മനസ്സിൽ എന്തിനെക്കുറിച്ചോ ഉള്ള ഭയം നിലനിൽക്കുന്നു. ചില പരീക്ഷകളുടെ ഫലം ഇന്ന് വന്നേക്കും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത കേൾക്കും. തൊഴിൽ സംബന്ധമായി യാത്ര ഉണ്ടാകും.

കർക്കടകം: അനാവശ്യ വഴക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ നിരാശപ്പെടും. സംസാരത്തിലും പെരുമാറ്റത്തിലും വളരെയധികം ശ്രദ്ധ വേണം. സ്വത്ത് സംബന്ധിച്ച കേസിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ വന്നുചേരും. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ചിങ്ങം: വ്യാപാരമേഖലയിൽ ലാഭമുണ്ടാകും. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം, അപകട സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ് നടത്തുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. പുതിയ സംരംഭം ആരംഭിച്ചേക്കും. സഹോദരങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർഥികൾ പഠനരംഗത്തെ പ്രശ്നങ്ങൾ മുതിർന്നവരോട് സംസാരിച്ച് പരിഹരിക്കേണ്ടതുണ്ട്.

കന്നി: ബിസിനസിൽ പ്രതീക്ഷിച്ചതിലും വലിയ ലാഭം നേടും. ആരെങ്കിലും പറഞ്ഞു മാത്രം കേട്ട കാര്യങ്ങളെ കുറിച്ച് ആരുമായും തർക്കത്തിലേർപ്പെടരുത്. സുഹൃത്തുക്കൾ നിങ്ങൾക്ക് തെറ്റായ ഉപേദശം നൽകാനിടയുള്ളതിനാൽ സൂക്ഷിക്കുക. സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനിടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള വഴികൾ തുറക്കും.

തുലാം: പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. കുടുംബത്തിൽ കൂടുതൽ ബഹുമാനം ലഭിക്കും. അംഗങ്ങൾ നിങ്ങളുടെ വാക്കുകൾ മാനിക്കും. എന്തെങ്കിലും പ്രത്യേകമായി ചെയ്യാനുള്ള ആഗ്രഹം ശക്തമാകും. അപരിചിതരെ വിശ്വസിക്കരുത്. പണമിടപാടുകൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടത്തിന് സാധ്യതയുണ്ട്. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കുന്നത് ആശ്വാസകരമാകും. ജോലിയുടെ ഭാഗമായി യാത്ര വേണ്ടി വന്നേക്കാം.

വൃശ്ചികം: ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. ഇന്ന് ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു തീരുമാനം എടുക്കേണ്ടി വരും. ജീവിത പങ്കാളിയിൽ നിന്ന് സമ്മാനം ലഭിച്ചേക്കാം. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭം ആരംഭിക്കും. ജോലിഭാരം കൂടുതൽ അനുഭവപ്പെടുന്നത് സമ്മർദ്ദം വർധിപ്പിക്കാനിടയുണ്ട്.

ധനു: എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. അനാവശ്യ പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. നാളുകൾക്കുശേഷം ഒരു സുഹൃത്ത് നിങ്ങളെ കാണാൻ വരാനിടയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും. ചില ജോലികൾ തീർക്കാൻ ടീം വർക്ക് ആവശ്യമാണ്.

മകരം: മാനസിക വിഷമം അനുഭവപ്പെടും. എന്നാൽ കുടുംബാംഗങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കുന്നത് ആശ്വാസകരമാകും. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. അപകട സാധ്യത കൂടുതലുള്ള പ്രവൃത്തികൾ ഒഴിവാക്കണം. ജോലി സംബന്ധമായ യാത്ര ഒഴിവാക്കാനാവില്ല. മകനെയോ മകളുടെയോ വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.

കുംഭം: ബിസിനസിൽ മുൻ ഇടപാടുകളിൽ നിന്ന് നേട്ടം ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ചില ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. അധ്യാപകരുമായി ചർച്ച ചെയ്ത് വിദ്യാർഥികൾ പഠന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. മാതാവിന് നൽകിയ വാഗ്ദാനം പാലിക്കേണ്ടതുണ്ട്.

മീനം: സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന ദിവസമാണ്. വീട്ടിൽ പുതിയ വാഹനമെത്താൻ സാധ്യതയുണ്ട്. നിങ്ങൾ പറയുന്ന ചില കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്ക് വിഷമം തോന്നാനിടയുണ്ട്. പഠന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കാലങ്ങൾക്കുശേഷം ഒരു സുഹൃത്തിനെ കാണുന്നത് സന്തോഷമുണ്ടാക്കും. രഹസ്യമാക്കി വെച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് ജീവിതപങ്കാളിയോട് വെളിപ്പെടുത്തേണ്ടതായി വരും. വസ്തു വാങ്ങാനുള്ള ശ്രമം ആരംഭിക്കുകയോ അതിൽ വിജയിക്കുകയോ ചെയ്തേക്കാം.

Leave a Reply

Your email address will not be published. Required fields are marked *