Your Image Description Your Image Description

ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്ളിന്‍റെ’ 15ാം വാര്‍ഷികത്തില്‍ ഈ പരമ്പരയിലെ പുതിയ ചിത്രം ഹൗസ്ഫുള്‍ 5ന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. ഒപ്പം ഹൗസ്ഫുള്‍ 5 കില്ലര്‍ കോമ‍ഡി എന്നാണ് ചിത്രത്തിന്‍റെ പേര്.ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

ഒരു അഢംബര കപ്പലില്‍ നടക്കുന്ന രീതിയിലാണ് ഈ കളര്‍ഫുള്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കഥാതന്തുവിന് ഒരു വഴിത്തിരിവ് നൽകി ഇത്തവണ ഒരു കൊലയാളിയെയും അയാള്‍ക്ക് ചുറ്റുമുള്ള ദുരൂഹത കൂടി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസര്‍ ഇതിനകം തന്നെ വലിയതോതില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *