Your Image Description Your Image Description

ഹൈദരാബാദ്: ബോളിവുഡ് സിനിമകൾ തെന്നിന്ത്യൻ പ്രേക്ഷകര്‍ തിയേറ്ററിൽ പോയി കാണാറില്ലെന്ന നടൻ സൽമാൻ ഖാന്‍റെ പ്രസ്താവനക്ക് മറുപടിയുമായി നാനി. ദക്ഷിണേന്ത്യക്കാര്‍ ഹിന്ദി ചിത്രങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാറുണ്ടെന്നും തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയത് പഴയ ബോളിവുഡ് സിനിമകളായിരുന്നുവെന്നും ഡിഎൻഎ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നാനി പറഞ്ഞു.

‘ഹിന്ദി സിനിമയാണ് ആദ്യം വന്നത്. അത് ഒറിജിനലാണ്. പിന്നീടാണ് ദക്ഷിണേന്ത്യൻ സിനിമകൾ വരുന്നത്. സമീപകാലത്താണ് ആ സിനിമകൾ സ്വീകരിക്കപ്പെടാൻ തുടങ്ങിയത്. പക്ഷെ ദക്ഷിണേന്ത്യക്കാര്‍ക്ക് ബോളിവുഡിനോടുള്ള സ്നേഹം പതിറ്റാണ്ടുകളായി ഉണ്ട്. അവിടെ ആരോടെങ്കിലും ‘നിങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമ ഏതാണ്?’ എന്ന് ചോദിച്ചാൽ, അമിതാഭ് ബച്ചനെക്കുറിച്ചുള്ള ബാല്യകാല ഓർമകൾ അവരുടെ മനസ്സിൽ ഉണ്ടാകും. അവർ ഒരുപാട് സിനിമകളെക്കുറിച്ച് സംസാരിക്കും. ഞങ്ങൾ എപ്പോഴും ഹിന്ദി സിനിമകൾ കാണുമായിരുന്നു’, നാനി വ്യക്തമാക്കി.

‘എന്‍റെ സിനിമ അവിടെ റിലീസ് ചെയ്യുമ്പോൾ, അവരുടെ ആരാധകവൃന്ദം വളരെ ശക്തമായതിനാൽ കണക്കുകൾ ലഭിക്കില്ല. ഞാൻ തെരുവിലൂടെ നടക്കും, അവർ ‘ഭായ്, ഭായ്’ എന്ന് പറയും. പക്ഷേ അവർ തിയേറ്ററുകളിൽ പോകില്ല’, എന്നാണ് സൽമാന്‍ ഖാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *