Your Image Description Your Image Description

ഒടുവിൽ തൃണമൂലും ഉപേക്ഷിച്ച് അൻവർ. കൂടെ നിന്നവരെ ചതിക്കുന്നത് പി വി അൻവർ ആദ്യമായിട്ടല്ല ഇടതുപക്ഷ അനുഭാവിയായി നിന്നുകൊണ്ട് നിലമ്പൂരിൽ വിജയമുറപ്പിച്ചതിനുശേഷം പിണറായിയോട് ഉള്ള വ്യക്തിവിദ്വേഷത്തിന്റെ പേരിൽ ആ പാർട്ടിയെ അടപടലം ചതിച്ചു കൊണ്ടാണ് അൻവർ രാജിവച്ച് യുഡിഎഫ് അനുഭാവി ആകാൻ തീരുമാനിച്ചത്. നീണ്ട ചർച്ചകളാണ് കുറെ നാളായി അൻവറിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം സംബന്ധിച്ചും നിലമ്പൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചും രാഷ്ട്രീയ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തു നിന്ന് വലത്തേക്ക് ചാഞ്ഞപ്പോൾ തന്നെ തന്റെ സ്വീകാര്യനായ ജോയിയെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കി നിർത്തണമെന്ന് ആര്യാടൻ ഷൗക്കത്തിനോടുള്ള വിരോധം കൂടി മുന്നിൽകണ്ട് പി വി അൻവർ പറഞ്ഞിരുന്നതാണ് എന്നാൽ ആര്യാടൻ ഷൗക്കത്ത് മതി എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉറച്ചു നിന്ന് പറഞ്ഞത്. ഇതിന് പുറമേ ആര്യടൻ ഷൗക്കത്തും ജോയിയും സ്ഥാനാർത്ഥിയാകാൻ വേണ്ടി നടത്തിയ മത്സരങ്ങളും കോൺഗ്രസ് നേതൃത്വത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധിയിലാക്കിയ കാര്യങ്ങളാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്നൊരു തീരുമാനം വന്നതോടുകൂടി അൻവർ ആകെ ഇടഞ്ഞ തന്റെ പിടിവാശികളും വിലപേശലുമായി കോൺഗ്രസ് നേതൃത്വത്തെ അനിശ്ചിതത്വത്തിൽ ആക്കി അതിന്റെ ചർച്ചകൾ തന്നെ ഒരു മാസമായി കോൺഗ്രസിനുള്ളിൽ നടന്നുവരികയാണ് അൻവറിനെ ഭയപ്പെട്ടു തള്ളിക്കളയാൻ പറഞ്ഞു കോൺഗ്രസിലെ രണ്ടു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് നിന്ന് അൻവറിന്റെ കാര്യത്തിൽ തമ്മിൽ തല്ലുന്ന അവസ്ഥ വരെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചു നേതൃത്വം എന്നൊരു പ്രതീക്ഷ അൻവർ ഉണ്ടായിരുന്നു എന്നാൽ കോൺഗ്രസിനെ ഇത്രയും സമ്മർദ്ദത്തിലാക്കുമ്പോൾ ലീഗ് അൻവറിനെ അടപടലം തള്ളിക്കളഞ്ഞു ആരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി നിർത്തിയാലും ലീഗ് പരിപൂർണ്ണ പിന്തുണ കൊടുക്കുമെന്നും അൻവർ അല്ല കോൺഗ്രസിലെ സ്ഥാനാർത്ഥി തീരുമാനിക്കേണ്ടത് എന്നും ലീഗ് നേതൃത്വം വ്യക്തമാക്കിയതോടുകൂടി അൻവർ ആകെ പെട്ടു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം അത്യന്താപേക്ഷിതമാണ് പിണറായി സർക്കാരിന്റെ ഭരണപരാജയമാണ് കേരളത്തിൽ നടക്കുന്നത് എന്നുള്ളതും കോൺഗ്രസിന് ഇപ്പോഴും ജനസികാര്യത ഉണ്ട് എന്നതും ബോധ്യപ്പെടുത്താൻ എങ്കിലും കുറഞ്ഞപക്ഷം നിലമ്പൂർ എങ്കിലും പിടിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത് ഹൈക്കമാന്റിൽ നിന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഒത്തൊരുമിച്ചു പോയി കൊണ്ട് നിലമ്പൂർ പിടിച്ചെടുക്കാനുള്ള അഴിച്ചുപണി ഡിസിസിയിലും കെപിസിസിയിലും അടക്കം നടത്താനുള്ള നിർദ്ദേശങ്ങളും ഉണ്ടായി എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് അൻവർ കിട്ടിയ സമയത്ത് പാല് കൊടുത്ത കൈക്കിട്ട് കൊത്താൻ തന്നെ തുനിഞ്ഞത്. ലീഗ് നേതൃത്വം കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായാലും അനുകൂലിക്കും എന്ന് പറഞ്ഞതോടുകൂടി കോൺഗ്രസിന് അല്പം ധൈര്യം ഉണ്ടാവുകയും അൻവറിനെ ഒറ്റയ്ക്കാണെങ്കിൽ മാത്രം പാർട്ടിയിലേക്ക് സ്വീകരിക്കാമെന്നും തൃണമൂൽ കോൺഗ്രസുമായി പാർട്ടിയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷിക്കേണ്ട എന്നും ശക്തമായ ഒരു തീരുമാനം അറിയിച്ചു. അൻവറിനെ പ്രതീക്ഷിച്ച പാർട്ടി ഉപേക്ഷിച്ചു കൂടെ കൂടിയ പ്രണമുകൾ കോൺഗ്രസിലുള്ള പ്രവർത്തകരെ ഉപേക്ഷിച്ചിട്ട് സ്വന്തം ലാഭം മാത്രം നോക്കി കോൺഗ്രസിലേക്ക് അൻവർ എത്തുമോ എന്നുള്ളതായിരുന്നു പിന്നീട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത് എന്നാൽ ഇതൊന്നും തനിക്ക് പുത്തരിയല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അൻവർ റിപ്പോർട്ട് തൃണമൂലിനെ തഴഞ്ഞ് കോൺഗ്രസിന്റെ ഭാഗമാകാൻ തയ്യാറെടുക്കുകയാണ്. എനിക്കെന്റെ നിലനിൽപ്പ് തന്നെ പ്രധാനം മറ്റാര് വീണാലും ശരി ചത്താലും ശരി. കൂടെ കൂടിയവരെയൊക്കെ തേച്ച് ഒട്ടിച്ച് അൻവർ സ്വന്തം നിലനിൽപ്പ് നോക്കിയപ്പോൾ അൻവറിനെ പ്രതീക്ഷിച്ചു കൂടെ പോയവർക്കൊക്കെ എട്ടിന്റെ പണി കിട്ടി. ഉത്തരേന്ത്യയിൽ കോൺഗ്രസുമായി സഖ്യം ചേരാത്ത തൃണമൂലിനെ കേരളത്തിലും കോൺഗ്രസിലേക്ക് ചേർക്കേണ്ട എന്ന് തന്നെയായിരുന്നു കോൺഗ്രസ് ഒരു വിഭാഗത്തിന്റെ തീരുമാനമെങ്കിലും അൻവറിനെ മാറ്റിനിർത്തിയാൽ നിലമ്പൂർ പിടിച്ചെടുക്കാൻ കഴിയുമോ എന്നുള്ള വിശ്വാസക്കുറവുകൊണ്ട് തൃണമൂലം ആയിട്ടാണെങ്കിലും അൻവറിനെ സ്വീകരിച്ചാലോ എന്ന തരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിനെ അനുകൂലിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ വലിയൊരു വിഭാഗം തയ്യാറായില്ല. പി വി അൻവറിന്റെ കാര്യത്തിൽ തന്നെ പാർട്ടിയോട് ചേർക്കുന്നതിനോട് കോൺഗ്രസിലെ വലിയ വിഭാഗത്തിനും താൽപര്യമല്ല പാർട്ടിക്ക് പുറത്തുനിന്ന് പാർട്ടി അനുഭാവിയായി പ്രവർത്തിച്ചു വന്നാൽമതി എന്നുള്ളതായിരുന്നു തീരുമാനം എന്നാൽ അൻവർ ഒരുതരത്തിലും അത് അംഗീകരിക്കാൻ തയ്യാറായില്ല നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാണെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുന്നതിന് മുൻപ് തൃണമൂൽ കോൺഗ്രസിലെ കോൺഗ്രസുമായി ലയിപ്പിക്കണം എന്നുള്ള അൻവറിന്റെ പിടിവാശി കോൺഗ്രസ് നേതൃത്വം തകർത്തു തരിപ്പണം ആക്കി. ചുരുക്കത്തിൽ അൻവറിന് ഇടതുപക്ഷത്തു നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നും ഇപ്പോൾ രണ്ട് ശത്രുപാളയങ്ങൾ ഉണ്ടായിരിക്കുകയാണ്. വോട്ട് കൊടുത്ത പൊതുജനത്തിന്റെയും രണ്ടു പാർട്ടിയെയും ചതിച്ചിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്ന അൻവറിനെ ഇനി നിലമ്പൂരിലെ പൊതുജനങ്ങൾ വിശ്വസിക്കുമോ എന്ന കാര്യവും കണ്ടറിയണം കോൺഗ്രസിന്റെ ഭാഗമായാലും സ്ഥാനാർത്ഥി നിർണയം കഴിയുമ്പോൾ അൻവർ തന്റെ സഹജസ്വഭാവം പുറത്തെടുക്കുമോ എന്നതും മറ്റൊരു വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *