Your Image Description Your Image Description

പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു. ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പോലും പാകിസ്ഥാൻ വിട്ട് പലായനം ചെയ്തിരുന്നു. ഇപ്പോഴിതാ പാക് അധീന കശ്മീരിൽ പ്രവർത്തിക്കുന്ന ‘ഭീകര സംഘങ്ങളുടെ ഒളിത്താവളങ്ങളും , തീവ്രവാദ ലോഞ്ച് പാഡുകളും ഒഴിപ്പിക്കാൻ നിർദേശം നൽകിയിരിക്കികയാണ് പാകിസ്ഥാൻ . ഇന്ത്യയിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തെ പാകിസ്ഥാൻ ഭരണകൂടം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്‌ദ്ധർ പറയുന്നു. ജെയ്‌ഷെയുടെ 18 ഏക്കർ വിസ്തൃതിയുള്ള ബവൽപൂർ ആസ്ഥാനവും ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ, ഖൈബർ പഖ്തൂൺഖ്വയിലെയും പി‌ഒ‌ജെ‌കെയിലെയും മറ്റ് പ്രദേശങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇസ്ലാമിക ഭീകരരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് അയയ്‌ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും തീവ്രവാദികൾ ജമ്മു-കശ്മീരിൽ അടക്കം ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. താഴ് വരയിലെ ചില സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായും, ആക്രമണങ്ങൾക്ക് നിയോഗിക്കപ്പെട്ടുവെന്നുമാണ് വിവരം. സുരക്ഷാ സേനയെയും തദ്ദേശീയരല്ലാത്തവരെയും ലക്ഷ്യം വയ്ക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണി കണക്കിലെടുത്ത് ജമ്മു-കശ്മീർ സർക്കാർ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചു. താഴ് വരയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്‌വരയിൽ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് ( ഐഎസ്‌ഐ) തദ്ദേശീയരല്ലാത്ത വ്യക്തികളെയും, സിഐഡികളെയും, കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യമിടുന്നതായാണ് വിവരം. വിശേഷിച്ചും ശ്രീനഗർ, ഗന്ദർബാൾ ജില്ലകളിൽ. വടക്ക്, മധ്യ, തെക്കൻ കശ്മീരിൽ സജീവമായ ഭീകരർ ആളുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ തയ്യാറെടുക്കുകയാണ്. അതിനൊപ്പം ഭീകരരുടെ വീടുകൾ തകർത്തതിനും മറ്റും പ്രതികാരമായി കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വലിയ ആക്രമണങ്ങൾക്കും കോപ്പുകൂട്ടുന്നു. ആയുധങ്ങളുമായി നുഴഞ്ഞുകയറിയവർ പൊലീസിനെയും റയിൽവേ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുവെന്നാണ് വിവരം. താഴ്‌വരയിൽ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. റയിൽവെ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങൾക്ക് ചുമതലയുള്ള ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുതെന്നാണ് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭീകരരെ നേരിടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സുരക്ഷാ സേന ഫിദായിൻ വിരുദ്ധ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജമ്മു-കശ്മീർ പൊലീസിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ളവരെയാണ് ഗുൽമാർഗ്, സോനമാർഗ്, ദാൽ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പാക് ഭീകരൻ ഹാഷിം മുസ കഴിഞ്ഞവർഷം സോൻമാർഗിൽ നടന്ന സെഡ് മോർ ടണൽ ആക്രമണത്തിലും ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അതിനിടെ, പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവ് അറസ്റ്റിലായി. ബിഹാറുകാരനായ സുനിൽ യാദവിനെ മിലിറ്ററി ഇന്റലിജൻസാണ് പിടികൂടിയത്. ഇയാളും പാക് വനിതയുമായുള്ള വാട്‌സാപ് ചാറ്റുകൾ ഇന്റലിജൻസ് കണ്ടെത്തി. സൈനികകേന്ദ്രത്തെക്കുറിച്ച് വിവരം നൽകിയതിന് പണം ലഭിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *