Your Image Description Your Image Description

കൊച്ചിപ്രേക്ഷകർ ഏറ്റെടുത്ത തകർപ്പൻ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി ആസാദി ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കിൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ട്രെന്റിംഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആസാദി മെയ് 9ന് തീയ്യേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *