Your Image Description Your Image Description
Your Image Alt Text

ബിജെപിക്ക് ഇതുപോലെയൊരു മണ്ടന്‍ നേതാവ് വേറെ ഉണ്ടാവില്ലാ. ബിജെപിയുടെ ഏറ്റവും വലിയ പരാജയമാണ് ഇതുപോലെയുള്ള നേതാക്കള്‍ , തലക്ക് സ്ഥിരത ഇല്ലാതെ ഇങ്ങനെ ഓരോന്ന് വിളിച്ച് പറഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ നിലവാരെ കളയുന്നത് ഇതുപോലുള്ള നേതാക്കളാണ്, ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെ പണ്ടേക്കു പണ്ടേ തട്ടി കളയണ്ട സമയം കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്ത മലയാള സിനിമയിലെ താരങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍ ഇപ്പോള്‍.

നാണംകെട്ട ജാതികള്‍, ചൈനയുടെ മാസപ്പടി കിട്ടുന്നുണ്ടോ?’ ഇതൊക്കെയാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. മാലിദ്വീപ് സര്‍ക്കാര്‍ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ നടത്തിയ അധിക്ഷേപങ്ങളില്‍ താരങ്ങളും സാംസ്‌കാരിക നായകന്മാരും മൗനം പാലിക്കുകയാണ് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

അവര്‍ അവരുടെ കാര്യം നോക്കട്ടേ സുരേന്ദ്രാ, നിങ്ങള്‍ നിങ്ങളുടെ പണി വൃത്തിക്ക് ചെയ്യ്. ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉറഞ്ഞ് തുള്ളിയവരാണ് ഇവരെന്നും ഇവറ്റകള്‍ക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാര്‍ക്കറിയാം, നാണം കെട്ട ജാതികള്‍ എന്നുമൊക്കെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താനാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സലീം കുമാര്‍, ഷെയ്ന്‍ നിഗം, ബാദുഷ, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, അന്‍സിബ, ഷഹബാസ് അമന്‍, ഷാന്‍ റഹ്‌മാന്‍, സക്കരിയ, ഐഷ സുല്‍ത്താന, ഷിയാസ്, അനീഷ് മേനോന്‍ തുടങ്ങിയവരുടെ ചിത്രം പങ്ക് വെച്ച് കൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *