Your Image Description Your Image Description
Your Image Alt Text

വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതിക രംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനവും പരിശീലന കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റും ലഭിക്കും.

18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് പരിശീലനത്തിന് അപേക്ഷിക്കാനാവുക. പ്രൊഡക്ഷൻ മാനേജ്‌മെൻറ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ് , പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ സാങ്കേതിക വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്.

അപേക്ഷകരിൽ നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം കരിയർ ഓറിയന്റേഷൻ ശില്പശാലയിൽ പങ്കെടുപ്പിക്കും. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ തൊഴിൽ പരിശീലനവും അതുവഴി വിവിധ കമ്പനികളിൽ തൊഴിലവസരവും ലഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.

ജനുവരി 15 വരെ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് info@knowledgemission.co.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *