Your Image Description Your Image Description

ജീവൻ രക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് അഗ്നി രക്ഷാ സേന എൻ്റെ കേരളം പ്രദർശന വിപണന മേളയിലൂടെ.

സ്കൂബ ഡൈവ് ചെയ്യുന്നവർ ഉപയോഗിക്കുന്ന അന്തരീക്ഷമർദ്ദം നിറച്ച സിലിണ്ടർ , അതിലേക്ക് വായു എത്തിക്കുന്ന റെഗുലേറ്റർ അസംബ്ലി , ശരീരോഷ്മാവ് ക്രമീകരിക്കുന്ന വെറ്റ് സ്യൂട്ട് , ജലാശയത്തിന്റെ ആഴം അറിയാനുള്ള കൺസോൾ ഉപകരണം എന്നിവ സ്കൂബ ഡൈവ് ചെയ്യുന്നവർ ജലാശയത്തിന്റെ അടിത്തട്ടിലേക്ക് പോകുമ്പോൾ ഉപയോഗിക്കുന്നവയാണ്.
തീപ്പിടിത്തം ഉണ്ടാകുമ്പോൾ ഒരു നിശ്ചിത സ്ഥലത്തേക്ക് മാത്രം വെള്ളം എത്തിച്ചു തീ കെടുത്തുന്ന ഫിക്സഡ് മോണിറ്റർ, സ്പ്രേ രൂപത്തിലും ജെറ്റ് രൂപത്തിലും വെള്ളം പമ്പ് ചെയ്യുന്ന സീറോ ടോർക്യൂ ഉപകരണം, രാത്രികാലങ്ങളിലെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപയോഗിക്കുന്ന ടവർ ലൈറ്റ്, ചെറിയ തീപ്പിടിത്തം ഉണ്ടാകുമ്പോൾ അണയ്ക്കുന്ന ഫയർ എക്സ്റ്റിങ്ഗ്യുഷൻ ഉപകരണം,വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ വാഹനത്തിന്റെ ഉള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്ന ഹൈഡ്രോളിക് കോമ്പി കട്ടർ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.
ഹൃദയസ്തംഭനം ഉണ്ടാവുമ്പോൾ സി.പി.ആർ. നൽകേണ്ട വിധം ഓരോ പ്രായക്കാരിലും വ്യത്യസ്തമാണ്. ഇക്കാര്യങ്ങളും അഗ്നി രക്ഷാ സേനയുടെ സ്റ്റാളിൽ വിശദമായി പറഞ്ഞു നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *