Your Image Description Your Image Description

തീരെ വെളിവില്ലാത്തവനാണ് കേരളവും ഭരിക്കുന്ന പിണറായി എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരവാദ ആക്രമണം നടന്ന ദിവസങ്ങൾ ആകുന്നതേ ഉള്ളു അപ്പോഴേക്കും അത്താഴ വിരുന്ന് ഒരുക്കുകയാണ് പിണറായി വിജയൻ. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല എന്ന രീതിയിലാണ് പിണറായി വിജയൻറെ പര്യാപടികൾ. ഒരു ദുഃഖാചരണമ് പോലും നടത്താതെ തൊട്ടടുത്ത ദിവസം AKG ഭവന്റെ ഉത്‌ഘാടനം നടത്തിയ പിണറായി വിജയൻ എന്ന മുഖ്യമൻഹരിയിൽ നിന്നും അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി എന്നുള്ളതാണ് വസ്തുത. സമൂഹമാധ്യമങ്ങളിലടക്കം പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ആണ് ഇക്കാര്യത്തിൽ ഉയർന്നു വരുന്നത്. രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇത്തരത്തിൽ ദുഖത്തിലായിരിക്കുമ്പോൾ ഓർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ജനങ്ങൾ ചോദിക്കുന്നത് , എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന് . ക്ഷണിച്ചിരിക്കുന്നതോ ഗവർണർമാരെ പക്ഷെ അവസാന നിമിഷം മൂന്നുപേരും വരില്ലെന്ന് അറിയിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്താനിരുന്ന അത്താഴ വിരുന്നിൽ നിന്ന് പിന്മാറി കേരള-ബംഗാൾ-ഗോവ ഗവർണർമാർ . മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ഡിന്നർ വിവാദമാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനിൽ കുടുംബ സമേതം ആഴ്ചകൾക്ക് മുമ്പ് എത്തിയായിരുന്നുമുഖ്യമന്ത്രി രാജേന്ദ്ര ആർലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്. അന്ന് ഡിന്നറിനു മാത്രമല്ല രാജ്ഭവനുള്ളിൽ പ്രഭാത സവാരിക്കും ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു ഇപ്പോഴിതാ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാൻ ഗവർണർമാർ ഒരുക്കമായിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി നൽകിയില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കേന്ദ്ര ഏജൻസിയായ എസ് എഫ് ഐ ഒ അന്വേഷിച്ച കേസിൽ കുറ്റപത്ര പ്രകാരം പ്രതിയാണ്. വീണയ് ക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നു. സിബിഐയും എത്താൻ സാധ്യതയുണ്ട്. കേസിൽ പ്രതിയായ വ്യക്തിയ് ക്കൊപ്പം ഗവർണ്ണർമാർ വിരുന്നിൽ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചുവെന്നാണ് സൂചന.കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് ‘നോ’ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ ഡിന്നർ തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് സൂചന. ഡൽഹിയിൽ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്ത ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീർപ്പിൻ്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അന്ന് ആ കൂടിക്കാഴ്ചയ്ക്ക് വലിയ വാർത്ത പ്രാധാന്യമാണ് ലഭിച്ചത് . കേന്ദ്ര കാബിനറ്റിൽ ഉള്ള മന്ത്രി ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി കണ്ടു എന്നുള്ള രീതിയിൽ ആയിരുന്നു പരന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് സാഹചര്യത്തിൽ മലയാളികളായ ഗവർണർമാർക്കെല്ലാം കൂടി ഡിന്നർ നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്. എന്നാൽ അതും വട്ടത്തിലും നീളത്തിലും ചീറ്റി പോയി. ഇനി ഇ ന്ത് ചെയ്യും എന്ന ആലോചനയിനാലാണ് പിണറായി വിജയനും കൂട്ടരും. എന്നാൽ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ലൈൻ ആണ് ഇപ്പൊൽ. അത്തരമൊരു അത്താഴ വിരുന്നിനെക്കുറിച്ച് അറിയില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *