Your Image Description Your Image Description

വൈ​ക്കം: ഫു​ട്ബോ​ൾ താ​രം സി.​കെ.​വി​നീ​തും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നി​ന് ഉ​ദ​യ​നാ​പു​രം നാ​നാ​ട​ത്ത് ആണ് അപകടം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

വി​നീ​തും സു​ഹൃ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ക്കം -പൂ​ത്തോ​ട്ട റൂ​ട്ടി​ൽ നാ​നാ​ട​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.റോ​ഡ​രി​കി​ലെ ഓ​ട​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ൽ കാ​ർ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *