Your Image Description Your Image Description

മാർച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ നഷ്ടകണക്കുകൾ പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാർച്ച് മാസം ലാഭം നേടിയത് എമ്പുരാൻ സിനിമ മാത്രമാണ്. എമ്പുരാന്റെ ബജറ്റ് 175.65 കോടി രൂപയായിരുന്നു. ചിത്രം അഞ്ച് ദിവസം കൊണ്ട് 24 കോടി രൂപയാണ് നേടിയത്. എമ്പുരാന്റെ അഞ്ച് ദിവസത്തെ കണക്കാണ് പുറത്തുവിട്ടത്.

അതേസമയം മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ചെണ്ണം മാത്രമാണെന്നും അസോസിയേഷൻ അറിയിച്ചു. അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്.

85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് വെറും 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തിൽ 17 സിനിമകളാണ് റിലീസായത്. അതിൽ 75.23 കോടി മുതൽ മുടക്കിയ ചിത്രങ്ങൾ നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *