Your Image Description Your Image Description

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ദ​ള​പ​തി​സ​മു​ദ്ര​ത്തി​ൽ ഉണ്ടായ അപകടത്തിൽ ഏ​ഴ് പേ​ർ മ​രി​ച്ചു. ഇതിൽ മൂ​ന്ന് പു​രു​ഷ​ന്മാ​രും ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ആ​ണ്‌ മരണപ്പെട്ടത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ട് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തി നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ലു​വ​രി പാ​ത​യി​ൽ എ​തി​ര്‍ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ തി​രു​നെ​ൽ​വേ​ലി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *