Your Image Description Your Image Description

നിലമ്പൂർ തിരഞ്ഞെടുപ്പ് എൽഡിഎഫ് ഉറപ്പായും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷം രംഗത്ത്. നിലമ്പൂരിൽ ബൂത്ത് പ്രവർത്തനങ്ങൾ ഇടതുപക്ഷം ശക്തമായി നടത്തി തുടങ്ങി. വളരെ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് പൊതുജനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇടതുപക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻതന്നെ ജനതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും സ്ഥാനാർത്ഥി ആരാണെന്ന് കാര്യത്തിൽ യാതൊരു സംശയങ്ങളും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നില്ല സ്ഥാനാർത്ഥിയെ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കമ്മിറ്റി അംഗങ്ങൾക്ക് ഓരോരുത്തർക്കും ബൂത്ത് തല പ്രവർത്തനങ്ങൾ വിഭജിച്ചു നൽകി എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമമായാണ് ഇടതുപക്ഷം നിലമ്പൂരിൽ നടത്തുന്നത്. കോൺഗ്രസിന് ഇതുവരെയും തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന് കാര്യത്തിൽ പോലും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ് ഇടതുപക്ഷം ഇത്രയും ശക്തമായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. നിലമ്പൂരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങൾക്ക് കൊടുത്തിരുന്ന ഏറ്റവും വലിയ വാഗ്ദാനം ചന്തക്കുന്ന് ബസ്റ്റാൻഡ് എന്നുള്ളതായിരുന്നു അതിന്റെ പ്രാരംഭ നടപടികളെല്ലാം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിലമ്പൂർ മുൻസിപ്പൽ നഗരസഭ
അധ്യക്ഷൻ മാട്ടുമ്മൽ സലിം ആയിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. മുനിസിപ്പാലിറ്റിയിലെ ഇടതുപക്ഷ ഭരണം തന്നെ നിലമ്പൂർ മണ്ഡലം മുഴുവൻ ചർച്ച ചെയ്യാൻ ഉതകുന്ന തരത്തിൽ ക്രിയാത്മകമായിരുന്നു എന്ന് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ ആദ്യമായി ഒരു മുനിസിപ്പാലിറ്റിക്ക് യുനെസ്കോ ലേണിങ് സിറ്റി പുരസ്കാരം ലഭിക്കുന്നത് നിലമ്പൂരിലെ ഇടതുപക്ഷം കഴിയാവുന്ന മുനിസിപ്പാലിറ്റിക്കാണ് അതുകൊണ്ടുതന്നെ നിലമ്പൂരിൽ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ആ നിയോജകമണ്ഡലത്തിനെ തന്നെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള സാധ്യതകളും സലിം പങ്കുവെച്ചു. അതിനുപുറമേ കേരളത്തിലെ വയോജന സൗഹൃദ മുൻസിപ്പാലിറ്റി നിലമ്പൂർ മുൻസിപ്പാലിറ്റി ആണ് എന്നതും ശ്രദ്ധേയമാണ്. 60 വയസ്സിനും മേൽ പ്രായമുള്ളവർക്ക് വേണ്ടി പകൽവീട് പദ്ധതി നടപ്പിലാക്കുകയും അത് വളരെ കാര്യക്ഷമമായി നിലമ്പൂർ മുൻസിപ്പാലിറ്റിയുടെ കീഴിൽ നടന്നു വരികയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ പുറമേ മാതൃകാപരമായ ഒരു പ്രവർത്തനം കൂടി മുൻസിപ്പാലിറ്റി കാഴ്ചവയ്ക്കുന്നുണ്ട് ഈ മാസം മുതൽ 60 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സൗജന്യ ഭക്ഷ്യവിറ്റ് വിതരണവും മുൻസിപ്പാലിറ്റിയുടെ വകയായി നടത്താൻ ഉദ്ദേശിക്കുന്നു കൂടാതെ ഭിന്നശേഷി വിഭാഗക്കാർക്കും ഈ ആനുകൂല്യം നൽകും. ആര്യാടൻ ഷൗക്കത്തിന്റെയും പിതാവ് ആര്യാടൻ മുഹമ്മദിന്റെയും അക്രമ രാഷ്ട്രീയം കണ്ടു മടുത്ത ജനങ്ങളാണ് ഇടതുപക്ഷ സ്വതന്ത്രനെ നിലമ്പൂരിൽ മുൻകാലങ്ങളിൽ വിജയിപ്പിച്ചത് ഇപ്പോഴും ആവർത്തിക്കുമെന്നും ഏറ്റവും ഉറപ്പോടുകൂടിയാണ് സലിം പറയുന്നത്.
എന്നാൽ അൻവർ ചെയ്തത് ഇടതുപക്ഷത്തിന് വഞ്ചിക്കൽ അല്ല എന്നും മുഴുവൻ വോട്ടേഴ്സിനെയും പൊതുജനത്തിനെയും വഞ്ചിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. അതുകൊണ്ടുതന്നെ അക്രമ രാഷ്ട്രീയത്തിനും വഞ്ചന എതിരെയുള്ള വോട്ട് ആയിരിക്കും ജനങ്ങൾ രേഖപ്പെടുത്തുക എന്നാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ. ടിവി അൻവറിന്റെ മിടുക്ക് കൊണ്ടല്ല നിലമ്പൂർ നഗരസഭ ഇടതുപക്ഷം പിടിച്ചെടുത്തതെന്ന് ശക്തമായ ഭാഷയിൽ സലിം. പറഞ്ഞു.എന്നാൽ നിലമ്പൂരിൽ ഇതുവരെയും ആരായിരിക്കും തങ്ങളുടെ സ്ഥാനാർഥി എന്ന കാര്യത്തിൽ ഇടതുപക്ഷം വ്യക്തമായ ഉത്തരം നൽകിയിട്ടില്ല കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ഇപ്പോഴും ആരാണ് ഷൗക്കത്ത് വേണമോ ജോലി വേണമോ എന്ന കാര്യത്തിൽ തർക്കവും തുടരുകയാണ് അൻവറിന്റെ കോൺഗ്രസിനുള്ളിലേക്ക് ഉള്ള മുന്നണി പ്രവേശനം ഉൾപ്പെടെ അൻവറിന്റെ പല പിടിവാശികളിലും ആകെ ആടിയുലഞ്ഞ അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം നിലവിലുള്ളത് ഇതേസമയം തന്നെ ബിജെപി അധ്യക്ഷൻ രാജിവ ചന്ദ്രശേഖർ നിലമ്പൂരിൽ ഷോൺ ജോർജിനെ നിർത്തി വിജയിപ്പിക്കാം എന്നുള്ള വിശ്വാസത്തിന് മംഗലേറ്റതോട് കൂടി ആശ്രമം ഉപേക്ഷിക്കുകയും ചെയ്തു നിലവിലെ നിലമ്പൂരിലെ സ്ഥിതിഗതികൾ എല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണ് എന്നുള്ളത് അതുകൊണ്ടുതന്നെയാണ് തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന് കാര്യത്തിൽ അഭ്യൂഹങ്ങൾ പരത്തി ഇപ്പോഴും അത് പുറത്തുവിടാതെ ഇടതുപക്ഷം അണിയറയിൽ ഏറ്റവും കരുത്തനായ ഒരു നേതാവിനെ ഒളിപ്പിച്ചുവെക്കുന്നത്/.

Leave a Reply

Your email address will not be published. Required fields are marked *