Your Image Description Your Image Description

രാജീവ് ചന്ദ്രശേഖരനെ കടന്ന് ആക്രമിച്ചു വീണ്ടും വി ഡി സതീശൻ രംഗത്ത്. പകൽകാമിൽ തീവ്രവാദി ആക്രമണം നടന്ന സമയം മുതൽ കേരളത്തിലെ കോൺഗ്രസുകാരും ബിജെപിക്കാരും തമ്മിൽ തല്ലുകയാണ്. സുരക്ഷാ വീഴ്ചയെ പറ്റി പരാതി പറഞ്ഞും പാക്കിസ്ഥാനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചും പരസ്പരം പറഞ്ഞത് മനസ്സിലാകാതെയും മനസ്സിലായതും മനസ്സിലാക്കിയില്ല എന്ന് നടിച്ചു കോൺഗ്രസുകാരും ബിജെപിക്കാരും പൊതുനിരത്തിൽ പരസ്യമായി തമ്മിൽ തല്ലുകയും തെറി പറയുമെന്ന് വെല്ലുവിളിക്കുകയും ആണ് കുറെ ദിവസമായി കേരളത്തിൽ. എന്നാൽ ഇപ്പോൾ രാജീവ് ചന്ദ്രശേഖരന്റെ സിനിമാ ഡയലോഗിന് തക്ക മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. പറഞ്ഞ കാര്യങ്ങൾ തെറ്റായി മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖരന് മലയാളഭാഷ നല്ല വശമില്ലാത്തതുകൊണ്ട് വന്നുപോയ അബദ്ധമാണെന്നും അത് താൻ ക്ഷണിക്കുന്നു എന്നും നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു എന്നാൽ അതിൽ പിടിച്ച് രാജീവ് ചന്ദ്രശേഖർ പൊതുവേദിയിൽ പ്രസംഗിക്കുമ്പോൾ തനിക്ക് മുണ്ടുടുക്കാനും അറിയാം മുണ്ടും മടക്കി കുത്താനും അറിയാം മലയാളം പറയാനും അറിയാം മലയാളത്തിൽ തെറി പറയാനും അറിയാം എന്നുള്ള ലൂസിഫറിലെ പ്രശസ്തമായ സിനിമ ഡയലോഗ് എടുത്ത് കാച്ചി എന്നാൽ ആ പറഞ്ഞ മലയാളം തന്നെ മംഗ്ലീഷ് ആയി പോയതാണ് ജനങ്ങളെ ചിരിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ പരസ്യമായി തെറി വിളിക്കും എന്നുള്ള വെല്ലുവിളി തന്നെയായിരുന്നു രാജീവ് ചന്ദ്രശേഖർ പൊതുവേദിയിൽ നടത്തിയത് ഇതിനെതിരെ കോൺഗ്രസുകാരും രംഗത്ത് വന്നിരുന്നു ഇപ്പോൾ പ്രതിപക്ഷനേതാവ് തന്നെ രാജീവ് ചന്ദ്രശേഖരനെ പരിഹസിച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ മുണ്ടുടുത്താലും അത് അഴിച്ച് തലയിൽ കെട്ടിയാലും തനിക്ക് ഒന്നുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിനിമാ ഡയലോഗ് ഒക്കെ കൊള്ളാം പക്ഷേ ആ ഡയലോഗ് അദ്ദേഹത്തെ പഠിപ്പിച്ച മണ്ണ് കപ്പി കാണുമെന്ന് അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് സതീശൻ കൂട്ടിച്ചേർത്തത്. ബിജെപി അധ്യക്ഷന്റെ ഡയലോഗ് കേട്ട് ആരും ഇത് മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകും എന്നത് വേറൊരു വസ്തുത. ഇത്ര കഷ്ടപ്പെട്ട് പിആർ ടീം ഡയലോഗ് പഠിപ്പിച്ചു കൊടുത്തിട്ട് എത്ര കഷ്ടപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഡയലോഗ് പറഞ്ഞത് എന്ന് പൊതുജനം കണ്ടതാണല്ലോ അപ്പോൾ തന്നെ മനസ്സിലായി കാണുമല്ലോ ആ ഡയലോഗ് പഠിപ്പിച്ച പി ആർ ടീമിന്റെ ഗതികേട് എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുകയാണ് സതീശൻ. അദ്ദേഹം മുണ്ടുടുക്കുന്നതും ഉടുക്കാത്തതും ഒന്നും കോൺഗ്രസ് നേതൃത്വത്തെ ബാധിക്കുന്ന കാര്യമല്ല എന്നാണ് സതീശൻ പറഞ്ഞത് അദ്ദേഹം മുണ്ടുടുക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്യട്ടെ അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല അദ്ദേഹം തെറി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്നമല്ല അദ്ദേഹത്തിനെ ബിജെപിയെ നേതൃത്വത്തിനുള്ളിൽ നിന്ന് തന്നെ ധാരാളം പേർ തെറി പറയുന്നുണ്ട് വേണമെങ്കിൽ അവരെയും രാജീവ് ചന്ദ്രശേഖർ പറഞ്ഞോട്ടെ എന്നാണ് സതീശൻ പറഞ്ഞത്. കേരളത്തെക്കുറിച്ച് കേരള രാഷ്ട്രീയത്തെക്കുറിച്ച് കേരളത്തിന്റെ സാമൂഹിക പശ്ചാത്തല ത്തെക്കുറിച്ച് കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തെക്കുറിച്ച് യാതൊന്നും രാജീവിന് അറിയില്ല എന്ന് ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു. 2006ലും 2012ലും പിന്മാതിലൂടെ
പാർട്ടി മെമ്പറായ വ്യക്തിയാണ് രാജീവ്. 2018 ലും ഇതുതന്നെ. ആ സമയത്താണ് അദ്ദേഹം ബിജെപിയിൽ ചേരുന്നതുതന്നെ ബിജെപിയും ചേർന്നിട്ടു തന്നെ നാലോ അഞ്ചോ വർഷമാണ് ആയിട്ടുള്ളത് ഇങ്ങനെ ഒരാൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് എന്ത് അറിവും പാരമ്പര്യവും ഉണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിൽ ഇന്നലത്തെ മഴയത്ത് പൊട്ടിമുളച്ച രാജീവ് കേരള രാഷ്ട്രീയത്തെക്കുറിച്ച് കോൺഗ്രസുകാരെ പഠിപ്പിക്കാൻ വന്നിട്ട് ഒരു കാര്യവുമില്ല എന്നാണ് സതീശൻ പറയുന്നത്. ബിജെപിയെയും കോൺഗ്രസിനെയും രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പഠിപ്പിച്ചിട്ട് കാര്യമില്ല എന്നാണ് പൊതുജനത്തിനും പറയാനുള്ളത് അല്ലെങ്കിൽ ഇങ്ങനെ മുണ്ടുടുത്തതും ഉടുക്കാത്തതും ഒക്കെ പറഞ്ഞു പരസ്പരം തമ്മിൽ തല്ലാൻ കേരളത്തിലെ മുതിർന്ന നേതാക്കന്മാർക്ക് നാണമില്ലേ എത്രയോ പ്രസക്തമായ വിഷയങ്ങൾ കേരളം അഭിമുഖീകരിക്കുന്നു നമ്മുടെ ഇന്ത്യ അഭിമുഖീകരിക്കുന്നു. എത്രയോ ശക്തമായ നിലപാടുകളും ആശയങ്ങളും നേതാക്കന്മാർ പങ്കുവയ്ക്കേണ്ട ഒരു സമയമാണിത് ഈ സമയത്താണ് കേവലം നഴ്സറി സ്കൂൾ കുട്ടികളെപ്പോലെ പരസ്പരം തല്ലു കൂടിയും തെറിവിളിച്ചും കേരള രാഷ്ട്രീയം ഇത്രകണ്ട് അധപതിച്ചതാണെന്ന് ലോകം മുഴുവൻ അറിയിക്കാൻ ഒരുമ്പെട്ടി ഇറങ്ങുന്നത് ഗതികേട് എന്നല്ലാതെ പറയാനില്ല…

Leave a Reply

Your email address will not be published. Required fields are marked *