Your Image Description Your Image Description

കേരളത്തിലെ കോൺഗ്രസ്സിൽ ഡിസിസികളെല്ലാം കെസി വേണുഗോപാല്‍ പിടിച്ചെടുക്കുന്നു . ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നിയമനം എഐസിസി നേരിട്ടു നടത്തുമെന്ന വാർത്ത ഞെട്ടലോടെയാണ് കെ പി സി സി യും മുതിർന്ന ഗ്രൂപ്പ് നേതാക്കളും കേട്ടത് .

ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ അധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനത്തിന്റെ തുടര്‍ച്ചയായാണിത്. എന്നാല്‍ കെപിസിസിയുടെ പ്രസക്തി കുറയ്ക്കുന്നതാണ് തീരുമാനം. കെപിസിസി കൂടി പിരിച്ചു വിടുന്നതാ നല്ലതെന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത് .

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പല തീരുമാനങ്ങളിലും എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാണ്ട് മറവില്‍ ഡിസിസികൾ കെസി പിടിച്ചടക്കുന്നത് .

ഡിസിസി പ്രസിഡന്റ് നിയമനത്തിനായി 5 പേരുടെ പാനല്‍ തയാറാക്കി നല്‍കണം. അതില്‍നിന്നു പ്രസിഡന്റിനെ എഐസിസി തീരുമാനിക്കും. അഹമ്മദാബാദ് എഐസിസിക്ക് ആതിഥ്യം വഹിച്ച ഗുജറാത്തിലാകും ഇത് ആദ്യം നടപ്പാക്കുന്നത് .

പിന്നാലെ കേരളത്തിലും നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും എഐസിസി നിരീക്ഷകരെ നിയോഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പു ചുമതലയും ഇവരെ ഏല്‍പിച്ചു.

ഇവര്‍ അഭിമുഖവും അനുബന്ധ പരിശോധനകളും സംസ്ഥാന, ജില്ലാ നേതാക്കളുമായി കൂടിയാലോചനകളും നടത്തി അഞ്ചംഗ പാനല്‍ തയാറാക്കണം. അതായത് പാനലും എഐസിസി പ്രതിനിധി തയ്യാറാക്കുമെന്നർത്ഥം .

പിസിസിയുടെ അഭിപ്രായം കൂടി തേടി എഐസിസി അതില്‍നിന്ന് ഒരാളെ തീരുമാനിക്കുമെന്നാണ് പറയുന്നത്. പക്ഷേ എഐസിസി പ്രതിനിധി തയ്യാറാക്കിയ അഞ്ചംഗ പട്ടികയില്‍ നിന്ന് വേണം ഒരാളെ കണ്ടെത്താന്‍. ഫലത്തില്‍ ദുര്‍ബ്ബലമായ സംഘടനാ സംവിധാനമായി സംസ്ഥാന നേതൃത്വത്തെ മാറും .

പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പു ഡിസിസി അഴിച്ചുപണിയുണ്ടാകും . ഡിസിസി ഭാരവാഹികളേയും മാറ്റി പുതിയ ആളുകളെ വയ്ക്കും . ഇതോടെ കെസി വേണുഗോപാലിന്റെ അതിവിശ്വസ്തര്‍ അധ്യക്ഷന്മാരും ഭാരവാഹികളുമാകും . കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇത് വഴിത്തിരിവായി മാറും. രമേശ് ചെന്നിത്തലയും കെ സുധാകരനും സതീശനുമൊന്നും പറയുന്നവര്‍ ഡിസിസി പ്രസിഡന്റുമാരാക്കില്ല.

ഫലത്തില്‍ കേരളത്തിലെ 14 ഡിസിസികളും കെസി വേണുഗോപാല്‍ പിടിക്കും . കെപിസിസി പ്രസിഡന്റ് സുധാകരനെ മാറ്റുന്നതും ഹൈക്കമാണ്ട് പരിഗണനയിലുണ്ട്. സുധാകരന്റെ സമ്മതത്തോടെ അത് സാധിപ്പിക്കാനാണ് കെസിയുടെ നീക്കം.

അത്തരമൊരു പുനസംഘടന വന്നാല്‍ തന്റെ വിശ്വസ്തനെ മാത്രമേ കെപിസിസിയുടെ തലപ്പത്തേക്ക് കെസി നിയോഗിക്കൂ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ കെസി ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് സംഘടനയുടെ താക്കോല്‍ സ്ഥാനത്ത് തന്റെ വിശ്വസ്തരെ നിയമിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *