Your Image Description Your Image Description

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത – BNYS / MSc (Yoga) / ഒരു വർഷ ദൈർഘ്യമുള്ള PG Diploma in Yoga (അംഗീകൃത സർവകലാശാലയിൽ നിന്ന്) / ഒരു വർഷ ദൈർഘ്യമുള്ള Yoga Certificate Course (അംഗീകൃത സർവകലാശാലയിൽ നിന്ന്) / BAMS / സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിൽ നിന്നുള്ള ഒരു വർഷത്തെ Yoga Teachers Training Diploma / SCOLE കേരള നടത്തുന്ന Diploma in Yogic Science & Sports Yoga Course

ഉയർന്ന പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in ൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യവേൻ ബിൽഡിംഗിലെ 5 -ാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷാ ഫോമിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി: 2025 മെയ് 6, വൈകുന്നേരം 5 മണി.

ഇന്റർവ്യൂ വിശദാംശങ്ങൾ

തീയതി: 2025 മെയ് 9

സമയം: രാവിലെ 10 മണി

സ്ഥലം: 5 -ാം നില, ആരോഗ്യവേൻ ബിൽഡിംഗ്, തിരുവനന്തപുരം

ഇന്റർവ്യൂ തീയതിയും സമയവും ഇതോടൊപ്പം അറിയിക്കുന്നതിനാൽ പ്രത്യേക അറിയിപ്പ് നൽകില്ല. ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം നേരിട്ട് ഹാജരാകണം. 20-ലധികം ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്തുപരീക്ഷ നടത്തും. വിശദമായ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *