Your Image Description Your Image Description
Your Image Alt Text

ഭു​വ​നേ​ശ്വ​ർ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു മു​ത​ൽ സൂ​പ്പ​ർ ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക്. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ ക​ളി​യി​ൽ ഐ ​ലീ​ഗ് ക്ല​ബാ​യ ഷി​ല്ലോ​ങ് ല​ജോ​ങ്ങിനെ നേരിടും.

ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്-​ല​ജോ​ങ് ക​ളി. രാ​ത്രി 7.30ന് ​ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഐ.​എ​സ്.​എ​ൽ ക്ല​ബു​ക​ളാ‍യ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും.

ഉ​ജ്ജ്വ​ല ഫോ​മി​ൽ ക​ളി​ക്കു​ന്ന സ്ട്രൈ​ക്ക​ർ​മാ​രാ‍യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സ്, ക്വാ​മെ പെ​പ്ര, ഡൈ​സു​കെ സ​കാ​യ് തു​ട​ങ്ങി​യ​വ​ർ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ല​ജോ​ങ് പാ​ടു​പെ​ടും. മ​ധ്യ, പ്ര​തി​രോ​ധ​നി​ര​ക​ളും ശ​ക്ത​മാ​ണ്. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ദേ​ശ ക​ളി​ക്കാ​രെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്നാ​ണ് ടീം ​ഭു​വ​നേ​ശ്വ​റി​ലേ​ക്കു തി​രി​ച്ച​ത്. ഓ​രോ മ​ത്സ​രം ക​ഴി​യു​മ്പോ​ഴും പ​രി​ശീ​ല​ന​ത്തി​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പ​റ​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റി​ന്റെ പ​ദ്ധ​തി.

സൂ​പ്പ​ർ ക​പ്പി​ലെ ന​വാ​ഗ​ത​രാ​ണ് ല​ജോ​ങ്. ഐ.​എ​സ്.​എ​ൽ ടീ​മു​ക​ളാ​യി ക​ളി​ക്കു​ന്ന അ​നു​ഭ​വം അ​വ​ർ​ക്ക് ഐ ​ലീ​ഗി​ൽ ഗു​ണം​ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *