Your Image Description Your Image Description

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ റീൽസിനെതിരെയും രൂക്ഷ വിമർശനം. ഇക്കുറി ​ഗതാ​ഗതം തടസ്സപ്പെടുത്തി റീൽസ് ചിത്രീകരിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇതിനെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ നെറ്റിസൺസും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.

യുട്യൂബറും കെഎസ്ഇബി ഉദ്യോ​ഗസ്ഥനുമായ ഷൺമുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോടുമൊത്താണ് രേണു നടുറോഡിൽ റീൽസ് ചിത്രീകരിച്ചത്. തിരക്കേറിയ റോഡിലാണ് ഇവർ റീൽസ് ചിത്രീകരിക്കുന്നത്. അതേസമയം, സ്ഥലം ഏതാണെന്ന് വ്യക്തമല്ല. ഏതോ പാലമെന്നാണ് ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിരവധിപേർ മോട്ടോർ വാഹനവകുപ്പിനെ ടാ​ഗ് ചെയ്ത് നടുറോഡിലെ റീൽസ് ചിത്രീകരണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ റോഡിലൂടെ വന്ന ബൈക്ക് യാത്രികർ ഇരുവരോടും ദേഷ്യപ്പെടുന്നതും ഇവർ തൊഴുത് ക്ഷമ പറഞ്ഞുകൊണ്ട് റോഡിന്റെ വശത്തേക്ക് മാറുന്നതും വീഡിയോയിലുണ്ട്. ഇതും ഇവർ ഇൻസ്റ്റ​ഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിട്ടുണ്ട്. റീൽസിന് അസഭ്യവർഷമാണ് ലഭിക്കുന്നത്. നടുറോഡിൽ ​ഗതാ​ഗതം തടസപ്പെടുത്തിയുള്ള റീൽസ് ചിത്രീകരണത്തെ എല്ലാവരും ചോദ്യം ചെയ്യുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *