Your Image Description Your Image Description

ദേശതാൽപ്പര്യ വിരുദ്ധമായതൊന്നും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നൽകരുതെന്ന് മാധ്യമങ്ങൾ നിർദ്ദേശം. സൈനിക നീക്കങ്ങളുടെ തൽസമയ സംപ്രേക്ഷണം അടക്കം നിരോധിച്ചു. സേനാ നീക്കങ്ങളെ കുറിച്ച് സോഴ്‌സുകളെ ഉദ്ദരിച്ച് വാർത്ത നൽകാനും പാടില്ല. അതിനിർണ്ണായകമായ വിവരങ്ങളെ കുറിച്ചുള്ള പ്രാഥമിക വെളിപ്പെടുത്തൽ പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാധ്യമങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത്. ഉത്തരവാദിത്തമുള്ള വാർത്ത നൽകൽ ശൈലി സ്വീകരിക്കണമെന്നാണ് ആവശ്യം. ഏഴ് നിർദ്ദേശങ്ങളാണ് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്നത്. എല്ലാം പ്രതിരോധ വകുപ്പിന്റെ അറിവോടെയാണെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ ഏത് നിമിഷവും ഇന്ത്യ കടുത്ത നപടികളിലേക്ക് കടക്കാം. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് കരുതൽ എടുക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്നത്. ഉത്തരവാദിത്തമുള്ള റിപ്പോർട്ടിംഗിന്റെ ആവശ്യകത മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. കാർഗിൽ യുദ്ധവും മുംബൈ ഭീകരാക്രമണവും കാണ്ഡഹാർ വിമാന റാഞ്ചലും എല്ലാം പലതരത്തിൽ പ്രതിസന്ധിയിലായത് ഉത്തരവാദിത്തമില്ലാത്ത മാധ്യമ പ്രവർത്തനം മൂലമാണെന്ന സൂചന കേന്ദ്ര വകുപ്പിന്റെ കുറുപ്പിലുണ്ട്. ഈ സാഹചര്യത്തിൽ ദേശസുരക്ഷ ഉയർത്തി പിടിക്കുന്ന തരത്തിൽ എല്ലാ മാധ്യമങ്ങളും പ്രവർത്തിക്കണം. ധാർമിക ഉത്തരവാദിത്തം പോലെ അത് ഏറ്റെടുക്കണം. സാനിക നീക്കങ്ങളും മറ്റും പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കുന്ന വണ്ണമാകണം എല്ലാ മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടത്. ഭീകരവിരുദ്ധ നീക്കങ്ങളൊന്നും തൽസമയം കാണിക്കരുത്. സർക്കാർ പ്രതിനിധികളുടെ വിശദീകരണം കൊടുക്കുന്ന തരത്തിലേക്ക് സേനാ നീക്കങ്ങളുടെ വാർത്താ നൽകൽ മാറണമെന്നാണ് ആവശ്യം. ഭീകരവിരുദ്ധ ഓപ്പറേഷൻ അവസാനിക്കും വരെയാണ് ഈ നിബന്ധനയ്ക്ക് പ്രാബല്യമുള്ളത്. അതായത് ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ പുറത്തു വിടുന്ന വാർത്തകൾ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. ഉത്തരവാദിത്ത ബോധം എല്ലാവരും കാട്ടണമെന്നാണ് ആവശ്യം. പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാസേനയുടെയും നീക്കങ്ങളിൽ തത്സമയ റിപ്പോർട്ടുകൾ നൽകുന്നതിൽനിന്നു മാധ്യമങ്ങൾ പിന്മാറണമെന്ന കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ടാകും. വീഴ്ചയുണ്ടായാൽ കർശന നടപടികൾ എടുക്കും. മാധ്യമങ്ങൾ തത്സമയ റിപ്പോർട്ടുകൾ നൽകുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പറഞ്ഞു. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും സൂചനയുണ്ട്. കേരളത്തിൽ നിന്നും മീഡിയാ വണ്ണിനെതിരെ കേന്ദ്ര സർക്കാരിന് പരാതി കിട്ടിയിട്ടുണ്ട്. ഇതും പരിശോധിച്ച് ഉചിത തീരുമാനം എടുക്കും. മാധ്യമങ്ങൾക്ക് വേണ്ടി ഇനിയും മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. എക്‌സ്‌ക്ലൂസീവുകളിലൂടെ രാജ്യ രക്ഷ തകർക്കാൻ ആരും ശ്രമിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഈ മുൻ കുരതൽ എല്ലാം. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ മുമ്പോട്ട് പോവുകയാണ്. രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോർട്ടും ഭീകരാക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണവും വിരൽചൂണ്ടുന്നത് പാക്കിസ്ഥാന്റെ പങ്കിലേക്കാണ്. അന്താരാഷ്ട്രാ സമൂഹത്തെ ഇന്ത്യ ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ധരിപ്പിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. സിന്ധൂനദീജല കരാർ മരവിപ്പിച്ചത് അറിയിച്ചുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നയതന്ത്ര കുറിപ്പ് നൽകി. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽനിന്നും ഇന്ത്യ പിന്മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി.

Leave a Reply

Your email address will not be published. Required fields are marked *