Your Image Description Your Image Description

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനെ (57) ആണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പൂഞ്ഞാർ സ്വദേശിയായ 65കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ്  ഇയാൾക്കെത്തിയയുള്ള കേസ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം.

പൂഞ്ഞാർ ടൗൺ ഭാഗത്ത് കാലിത്തീറ്റ കച്ചവടം നടത്തിവന്നിരുന്ന വയോധികനെ കടയിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും മർദിക്കുകയും കൈയിൽ കിടന്നിരുന്ന സ്റ്റീൽ വള ഊരി മുഖത്തിനിട്ട് ഇടിക്കുകയുമായിരുന്നു.  പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *