Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്  ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെയ്ക്കുകയും  ശേഷം എക്സൈസിന് കൈമാറുകയുമായിരുന്നു.

തുടർന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *