Your Image Description Your Image Description

നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കി കൂടുതൽ പ്രഫഷണലായി മൽസരഫലം പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ സ്റ്റാർട്ടിങ്, ഫിനിഷിംഗ് സംവിധാനങ്ങളുടെ ചുമതല വഹിക്കുന്ന എൻ ടി ബി ആർ കമ്മിറ്റി യോഗത്തിൽ തീരുമാനം.

ഫിനിഷിംഗ് നിർണയ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് വരുന്ന എൻ ടി ബി ആർ കമ്മറ്റി യോഗത്തിൽ സാങ്കേതിക വിദഗ്ധർ അടങ്ങിയ ഒരു സബ് കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അപാകതകൾ പരിഹരിക്കാൻ കൂടുതൽ പ്രൊഫഷണലുകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മത്സര നടത്തിപ്പ് മികച്ചതാക്കാനുള്ള നടപടി ആരംഭിക്കും.

ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എൻ ടി ബി ആർ സെക്രട്ടറിയും സബ് കളക്ടറുമായ സമീർ കിഷൻ, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ കെ ഷാജു, ചുണ്ടൻവള്ള ഉടമകളുടെ സംഘടന പ്രസിഡൻ്റ് ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *