Your Image Description Your Image Description

കാക്കനാട് :രാജ്യത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നുവന്ന ദ്വിദിന പരിശീലന പരിപാടി സമാപിച്ചു .
ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി സമാപനസന്ദേശം നൽകി.

വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർമാരായ ഫ്രാൻസീസ് മൂത്തേടൻ, ഡോ.കെ. ആർ . അനീഷ് , ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ, ഡോ. ദയാ പാസ്ക്കൽ, ബാബു പി.ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ലഹരി ക്കെതിരെ പൊതുജനങ്ങളിൽ അവബോധം നൽകുക, സ്കൂൾ ,കോളേജ്, യൂത്ത് ക്ലബ്ബ് എന്നിവ വഴി യുവാക്കൾക്കിടയിൽ ക്യാമ്പയ്ൻ നടത്തുക, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗൺസലിംഗ് നല്കുക, ഡി അഡിക്ഷൻ കേന്ദ്രങ്ങളിൽ എത്തിച്ചു ചികിത്സ നല്കുക എന്നിവയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ” നശാ മുക്ത് ഭാരത് അഭിയാൻ്റെ ” പ്രധാന ലക്ഷ്യങ്ങൾ.

മാസ്റ്റർ വൊളണ്ടിയേഴ്സിനുള്ള തുടർ പരിശീലനം ഇനി ഓൺലൈൻ വഴി തുടരും. 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *