Your Image Description Your Image Description

കൊ​ച്ചി: ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം ദി​വസത്തിൽ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി കേരളത്തി​ന്റെ താരങ്ങൾ. ആ​ദ്യ​ദി​ന​ത്തിൽ ഒു മെഡൽ പോലും നേടാനായില്ലെങ്കിലും ര​ണ്ടാം ദി​ന​ത്തി​ൽ അ​ഞ്ച് വെ​ങ്ക​ല​വും മൂന്നാം ദിനത്തിൽ 2 വെള്ളിയും ഒരു വെങ്കലവും നേടാനായി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​ർ വ​നി​ത​ക​ളു​ടെ ഹ​ർ​ഡി​ൽ​സി​ൽ ആ​ർ. അ​നു​വും വ​നി​ത​ക​ളു​ടെ ട്രി​പ്ൾ ജം​പി​ൽ ജെ.​എ​സ്.​ഡ​ബ്ല്യു​വി​ന്‍റെ സാ​ന്ദ്രാ ബാ​ബു​വു​മാ​ണ് വെ​ള്ളി​യി​ലേ​ക്ക് ഫി​നി​ഷ് ചെ​യ്ത​ത്. ട്രി​പ്​​ൾ ജം​പി​ൽ കേ​ര​ള​ത്തി​ന്‍റെ താ​ര​മാ​യ എ​ൻ.​വി. ഷീ​ന മൂ​ന്നാ​മ​തു​മെ​ത്തി.

എ​ൻ.​വി. ഷീ​ന (വെ​ങ്ക​ലം, വ​നി​ത​ ട്രി​പ്​​ൾ ജം​പ്)

നി​ല​വി​ൽ ര​ണ്ട്​ വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം. 58.26 സെ​ക്ക​ൻ​ഡ് സ​മ​യ​ത്തി​ലാ​ണ് അ​നു​വി​ന്‍റെ വെ​ള്ളി നേ​ട്ടം. 13.48 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ചാ​ടി സാ​ന്ദ്ര വെ​ള്ളി​യും 13.25 മീ​റ്റ​റി​ൽ ചാ​ടി ഷീ​ന വെ​ങ്ക​ല​വും നേ​ടു​ക​യാ​യി​രു​ന്നു. 2022 ഭു​വ​നേ​ശ്വ​ര്‍ ഓ​പ​ണ്‍ മീ​റ്റി​ൽ അ​വ​സാ​ന​മാ​യി മെ​ഡ​ൽ നേ​ടി​യ അ​നു പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. മൂ​ന്നു​വ​ര്‍ഷ​ത്തി​ന്​ ശേ​ഷ​മു​ള്ള ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​മാ​ണി​ത്. വ​നം​വ​കു​പ്പി​ല്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടാ​യ അ​നു പാ​ല​ക്കാ​ട് എ​രു​മ​യൂ​ര്‍ വ​ട​ക്കും​പു​റം വീ​ട്ടി​ല്‍ പ​രേ​ത​രാ​യ രാ​ഘ​വ​ന്‍റെ​യും സു​ജാ​ത​യു​ടെ​യും മ​ക​ളാ​ണ്.

അ​ഞ്ചു​ത​വ​ണ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ക്യൂ​ബ​യു​ടെ യൊ​യാ​ന്‍ഡ്രി​സ് ബെ​റ്റ​ന്‍സോ​സ് എ​ന്ന പ​രി​ശീ​ല​ക​ന് കീ​ഴി​ല്‍ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം മെ​ഡ​ലാ​ണ് സാ​ന്ദ്ര​യു​ടേ​ത്. സ​മാ​പ​ന​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ലോ​ങ്ജം​പി​ലും മ​ത്സ​ര​മു​ണ്ട്. ക​ണ്ണൂ​ര്‍ കേ​ള​കം ഇ​ല്ലി​മു​ക്ക് ത​യ്യു​ള്ള​തി​ല്‍ ടി.​കെ. ബാ​ബു​വി​ന്‍റെ​യും മി​ശ്ര​കു​മാ​രി​യു​ടെ​യും മ​ക​ളാ​യ സാ​ന്ദ്ര ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ പി.​ജി ഹി​സ്റ്റ​റി വി​ദ്യാ​ര്‍ഥി​നി​യാ​ണ്. 2017 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​ണ് ഷീ​ന. തി​രു​വ​ന​ന്ത​പു​ര​ത്ത് കൃ​ഷി​വ​കു​പ്പി​ല്‍ എ​ല്‍.​ഡി ക്ല​ര്‍ക്കാ​ണ്. തൃ​ശൂ​ര്‍ ചേ​ല​ക്ക​ര നെ​ല്ലി​ക്ക​ല്‍ വ​ര്‍ക്കി​യു​ടെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സ​മാ​പ​ന ദി​ന​മാ​യ വ്യാ​ഴാ​ഴ്ച പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തു​ന്ന ആ​ന്‍സി സോ​ജ​നും ശൈ​ലി സി​ങ്ങും ത​മ്മി​ല്‍ ക​ടു​ത്ത മ​ത്സ​രം പ്ര​തീ​ക്ഷി​ക്കു​ന്ന ലോ​ങ്ജം​പാ​യി​രി​ക്കും ശ്ര​ദ്ധേ​യ ഇ​നം.

ഹർഡിൽസിൽ വിത്യക്ക് റെക്കോഡ്
വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മീ​റ്റ് റെ​ക്കോ​ഡ് ത​ക​ർ​ത്ത് വി​ത്യ രാം​രാ​ജ്. 2019ൽ ​പ​ട്യാ​ല​യി​ൽ ന​ട​ന്ന അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗു​ജ​റാ​ത്തി​ന്‍റെ സ​രി​ത​ബെ​ൻ ഗെ​യ്ക്​​വാ​ദ് സ്ഥാ​പി​ച്ച 57.21 സെ​ക്ക​ൻ​ഡ് എ​ന്ന റെ​ക്കോ​ഡാ​ണ് കൊ​ച്ചി​യി​ൽ 56.04 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് ത​മി​ഴ്നാ​ടി​ന്‍റെ വി​ത്യ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഈ ​നേ​ട്ട​വു​മാ​യി ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും വി​ത്യ​ക്ക് പ​ങ്കെ​ടു​ക്കാം. ക​ഴി​ഞ്ഞ​ദി​വ​സം 400 മീ​റ്റ​റി​ല്‍ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

വി​ത്യ രാം​രാ​ജ്

2023ൽ ​ചൈ​ന​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മ​ല​യാ​ളി അ​ത്​​ല​റ്റ് പി.​ടി. ഉ​ഷ​യു​ടെ നാ​ല്​ പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡി​നൊ​പ്പം വി​ത്യ എ​ത്തി​യി​രു​ന്നു. 1984ലെ ​ലോ​സ് ഏ​ഞ്ച​ൽ​സ് ഒ​ളി​മ്പി​ക്സി​ൽ ഉ​ഷ സ്ഥാ​പി​ച്ച 55.42 സെ​ക്ക​ൻ​ഡ് എ​ന്ന ദേ​ശീ​യ റെ​ക്കോ​ഡി​നൊ​പ്പ​മാ​ണ് അ​ന്ന് വി​ത്യ എ​ത്തി​യ​ത്. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഇ​ന്ത്യ ഓ​പ​ൺ അ​ത്​​ല​റ്റി​ക് മീ​റ്റി​ലും(56.90), ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ ഓ​പ​ൺ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും (56.23) ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ​നി​ത​ക​ളു​ടെ ട്രി​പ്ൾ ജം​പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ചാ​ടി​പ്പി​ടി​ച്ചെ​ങ്കി​ലും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത കു​റ​ഞ്ഞ സെൻറി​മീ​റ്റ​റു​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ നി​രാ​ശ ചി​ല്ല​റ​യൊ​ന്നു​മ​ല്ല പ​ഞ്ചാ​ബി​ന്‍റെ നീ​ഹാ​രി​ക വ​ശി​ഷ്ഠി​നു​ള്ള​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്സി​ൽ 13.49 മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​രി ചാ​ടി​യ​ത്. ഏ​ഷ്യ​ൻ യോ​ഗ്യ​ത​യാ​വ​ട്ടെ 13.68 മീ​റ്റ​റും.

നീ​ഹാ​രി​ക വ​ശി​ഷ്ഠ്

പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ​നി​ന്നു​ള്ള നീ​ഹാ​രി​ക ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ൽ 13.37 മീ​റ്റ​ർ ദൂ​രം താ​ണ്ടി ട്രി​പ്ൾ ജം​പി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ അ​ത്​​ല​റ്റ് എ​ന്ന​തി​നൊ​പ്പം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ പി​ന്തു​ട​രു​ന്ന ക​ണ്ട​ൻ​റ് ക്രി​യേ​റ്റ​ർ കൂ​ടി​യാ​ണ് നീ​ഹാ​രി​ക. ത​ന്‍റെ പ​രി​ശീ​ല​ന​ത്തി​നും മ​റ്റു​മു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാം വ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്നും മ​റ്റ്​ സ്പോ​ൺ​സ​ർ​മാ​രൊ​ന്നും ഇ​ല്ലെ​ന്നും നീ​ഹാ​രി​ക പ​റ​യു​ന്നു. പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും മ​ത്സ​ര​ത്തി​ന്‍റെ​യും വി​ഡി​യോ​ക​ളാ​ണ് ഏ​റെ​യും പോ​സ്റ്റ് ചെ​യ്യാ​റു​ള്ള​ത്. നി​ര​വ​ധി പേ​രി​ൽ നി​ന്നും പ്രോ​ത്സാ​ഹ​ന​വും ഇ​തു​വ​ഴി കി​ട്ടു​ന്നു​ണ്ടെ​ന്ന് 29കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *